സിനിമയെ വെല്ലുന്ന തരത്തിലുള്ള തിരക്കഥ രചിച്ച് ഗുണ്ടയുടെ സഹായത്തോടെ നടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന പള്‍സര്‍ സുനി തന്നെയാണോ യതാര്‍ത്ഥത്തില്‍ മുഖ്യപ്രതി.സിനിമയെന്ന വിസ്മയച്ചെപ്പില്‍ ഒളിഞ്ഞൊഴുകുന്ന അഴുക്കു ചാലിന്റെ ഒരു കണ്ണി മാത്രമല്ലേ ഇയാള്‍.സുനി ക്രിമിനലാണെന്ന് വെളിവാക്കുന്ന നിരവധി സംഭവങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്.എന്നിട്ടും എന്തിനു വേണ്ടി അവനെ നിലനിര്‍ത്തി.ആരുടെ കറുത്ത കരങ്ങള്‍ക്കാവും പള്‍സര്‍ സുനി ബലം പകര്‍ന്നത്.
മലയാള സിനിമയുടെ നെടും തൂണുകളിലൊരാളാണ് മേനകാ സുരേഷ് കുമാര്‍.അദ്ദേഹത്തിന്റെ ഭാര്യ മേനകയ്ക്ക് അഞ്ചു വര്‍ഷം മുന്‍പ് കൊച്ചിയില്‍ ഇപ്പോള്‍ പ്രശസ്തയായ ഒരു നടിക്കുണ്ടായ തരത്തിലൊരു ദുരനുഭവം പള്‍സര്‍ സുനി മൂലം ഉണ്ടാകേണ്ടതായിരുന്നു എന്നും കഷ്ടിച്ച് രക്ഷപെട്ടതാണെന്നും അദ്ദേഹം പറയുന്നു.കുറച്ചു കാലം മുന്‍പ് കൊച്ചിയില്‍ ഷൂട്ടിംഗിനായി എത്തിയ മേനകയെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അരൂര്‍ റമദ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോയ വാഹനത്തിലാണ് അവരെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്.എന്നാല്‍ സമയോചിതമായ ഇടപെടലാണ് അന്നവരെ രക്ഷപെടുത്തിയത്.അവരെ കയറ്റിയ വാഹനം പല വഴികളിലൂടെ നീങ്ങിയെങ്കിലും തന്നെ ഫോണ്‍ ചെയ്യുകയും സ്ഥലത്തെ പറ്റി കൃത്യമായ ധാരണ നല്‍കുകയും ചെയ്തതിനാല്‍ രക്ഷപെട്ടന്ന് സുരേഷ് കുമാര്‍ പറയുന്നു..അന്ന് പൊലീസില്‍ മേനക നല്‍കിയ പരാതിക്ക് യാതൊരു നടപടികളുമുണ്ടായില്ല. മുന്‍പും ഇത്തരം കേസുകളില്‍ പെട്ടിട്ടുണ്ടെങ്കില്‍ എങ്ങനെ സിനിമാ നിര്‍മ്മാതാക്കളുടെ സംഘടന ഇയാള്‍ക്ക് അംഗത്വം നല്‍കി നിലനിര്‍ത്തി.പ്രത്യേകിച്ച് നടികള്‍ക്കു നേരേ ഇത്തരത്തില്‍ നിരന്തരമായി പ്രശ്‌നമുണ്ടാക്കിയെന്ന് പറയപ്പെടുന്ന ഗുണ്ടാ പശ്ചാത്തലമുള്ള ഒരാളെ സിനിമാ നിര്‍മ്മാതാക്കള്‍ വാഹനത്തിന്റെ ഡ്രൈവറായി നിലനിര്‍ത്തിയത് എന്തുകൊണ്ടെന്ന ചോദ്യവും ഉയരും.
2010 ല്‍ സുനി മറ്റൊരു നടിയെ ഇപ്പോഴത്തേതിന് സമാനമായ രീതിയില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു.ഒരുപാര്ട്ടിയില്‍ പങ്കെടുക്കാന്‍ നടിയെ കൂട്ടിക്കൊണ്ടു വരാന്‍ സംഘാടകര്‍ ഏല്പിച്ചത് സുനിയെയാരുന്നു.എന്നാല്‍ ഇയാള്‍ നടിയെ കാറില്‍ കൊണ്ടു വരികയും ഇയാളുടെ തന്നെ ചില സുഹൃത്തുക്കളെ ഇതേ വാഹനത്തില്‍ കയററി നഗരത്തില്‍ പല വഴികളിലൂടെ ചുറ്റിത്തിരിഞ്ഞ് നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു.ഒരു മണിക്കൂറിനു ശേഷം നടിയെ പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിച്ചു.എന്നാല്‍ അപമാനം ഭയന്ന് നടി പൊലീസില്‍ പരാതി നല്കി്യില്ല. ഈ സംഭവങ്ങളൊന്നും ഇയാളേ ഡ്രൈവറായി ഉപയോഗിക്കുന്ന സിനിമാ നിര്മ്മാണ യൂണിറ്റുകള്‍ അറിയാതെ പോയതാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
സിനിമയിലെ ചില ഉന്നതരുടെ റിയല്‍ എസ്റ്റേറ്റ് മാഫിയ ബന്ധങ്ങളും അതിനെ തുടര്‍ന്ന് നടക്കുന്ന അന്തര്‍ നാടകങ്ങളുമാണ് നടിയ്ക്കു നേരേയുണ്ടായ ആക്രമണത്തിനു പിന്നിലെന്നും പൊലീസ് കരുതുന്നു.മിക്ക സിനിമാ സെറ്റുകള്‍ക്കും സുപരിചിതനാണ് പള്‍സര്‍ സുനി.അതുകൊണ്ടു തന്നെ ഉന്നതരുടെ രഹസ്യങ്ങളും ഇയാള്‍ക്ക് നന്നായി അറിയാമായിരിക്കണം.വെള്ളിയാഴ്ച രാത്രിയില്‍ നടിക്കു നേരേയുണ്ടായ ആക്രമണത്തിനു തൊട്ടു പിന്നാലെ മുങ്ങിയ സുനിയെ സംഭവം നടന്ന് മൂന്നു ദിവസത്തിനു ശേഷവും പിടിക്കാന്‍ പൊലീസിനു കഴിയാതിരിക്കുന്നതും ഇതിനു മുന്‍പ് നടന്ന പല സംഭവങ്ങളും റിപ്പോര്‍ട് ചെയ്യാതിരിക്കുകയും ചെയ്തതിനു കാരണം തന്നെ സുനിയുടെ ഈ ഉന്നത ബന്ധങ്ങളുടെ സൂചനയാണ്.
നടിക്കു നേരേയുണ്ടായ ആക്രമത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നുള്ള ചിലരെങ്കിലും പൊഴിക്കുന്ന കണ്ണീര്‍ വെറും മുതലക്കണ്ണാരാണെന്നുള്ളത് പൊതുജനത്തിനറിയില്ല.കാരണം സാംസ്‌ക്കാരിക കേരളം ലജ്ജിച്ചു തലതാഴ്ത്തിയ സംഭവമാണെന്നും പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്നു പറയുന്നവര്‍ക്കും ഇതിനു പിന്നിലെ കള്ളക്കളിയറിയാഞ്ഞിട്ടാണോ?
സിനിമയിലെ ജീവിതം അഭ്രപാളികളില്‍ ഒപ്പിയെടുക്കുന്ന നടനവൈഭവത്തേക്കാളും എഴുതപ്പെടുന്ന തിരക്കഥകളേക്കാളും അപ്പുറമാണെന്നുള്ളത് യാഥാര്‍ത്ഥ്യം.പണി കൊടുക്കലും കുതികാല്‍ വെട്ടലും രാഷ്ട്രീയക്കാരുടെ ഇടയില്‍ മാത്രമല്ലുള്ളത്.റിയല്‍ എസ്റ്റേറ്റും കള്ളപ്പണവും മയക്കുമരുന്നും എന്നു വേണ്ട എല്ലാ കൊള്ളരുതായ്കകളഉടെയും ആകെ തുകയാണ് സിനിമ.അത് മലയാളിത്തിലായാലും ഹിന്ദിയിലായാലും തമിഴിലായാലും തെലുങ്കിലായാലും സിനിമയെന്ന മാസ്മരികതയ്ക്കു പിന്നില്‍ ഒട്ടേറെ ദുരന്ത കഥയുണ്ട്.സിനിമയുമായി ജീവിക്കുന്നവരെക്കുറിച്ചുള്ള പൊതുവായ ധാരണയല്ലിത്.നെല്ലിനകത്ത് കല്ലും പതിരുമുണ്ടാകുമല്ലോ.അതിലെ കേവലമൊരു പതിരു മാത്രമാണ് സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി.
ഈ സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ സിനിമയിലെ തന്നെ ചില ഉന്നതരുടെ മുഖം മൂടി അഴിഞ്ഞു വീഴും.പള്‍സര്‍ സുനിലിനെ പിടികൂടിയാലും തിരശീലക്കു പിന്നിലെ നാടകങ്ങള്‍ എന്താണെന്നറിയാന്‍ കഴിയൂ.എന്നാല്‍ ഇരയെ ചൂണ്ടക്കാട്ടിക്കൊടുകയും കേരളം മുഴുവന്‍ ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുമ്പോള്‍ ഇരുളില്‍ മറഞ്ഞിരുന്ന് പദ്ധതി ആസൂത്രണം ചെയ്തവര്‍ കൈകൊട്ടി ചിരിക്കുന്നുണ്ടാവം.കഴിഞ്ഞ ദിവസം നടന്ന സംഭവം പ്രമുഖയായ നടിയായതുകൊണ്ടു മാത്രം ഇത്രയും സെന്‍സേഷണലായി പുറത്തുവന്നുവെന്നു മാത്രം.ഗുണ്ടകളുടെ സഹായമില്ലെങ്കില്‍ സിനിമയില്‍ നിലനില്ക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവിലാണോ പള്‌സര്‍ സുനിയെപ്പോലെ ഒരു ഗുണ്ടയെ നിര്മ്മാതാക്കള്‍ ചുമന്നു കൊണ്ടു നടന്നത്.ഇയാള്‍ സിനിമയിലെ പല പ്രമുഖരുടെയും ഡ്രൈവറായി വിലസി.പല നിര്മ്മാ്താക്കളും അവരുടെ നിരവധി ആവശ്യങ്ങള്ക്കായി ഉപയോഗിച്ചു.മുന്പു കേസുണ്ടായിട്ടുള്ള ഈ കൊടും കുറ്റവാളിയെ കഴിഞ്ഞ ദിവസം ഇയാള്‍ തട്ടിക്കൊണ്ടു പോയി അപകീര്ത്തിറ പെടുത്താന്‍ ശ്രമിച്ച പരാതിക്കാരിയായ നടിയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്നു.ഇവര്ക്കാര്ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളാണെന്ന് മനസിലാകാതെ പോയതാണെന്ന് കരുതുക പ്രയാസമാണ്.മനസിലായിട്ടും മനസിലാകാതെ കടന്നു പോയി.നൂറ്റമ്പധിലധികം പേര്‍ ജോലിയെടുക്കുന്ന സിനിമാ ഷൂട്ടിംഗ് യൂണിറ്റുകളില്‍ എല്ലാവരുടെയും പശ്ചാത്തലം മനസിലാക്കുക പ്രയാസം.പക്ഷെ സുനിയെ അറിയില്ലെന്നും അയാളുടെ പശ്ചാത്തലം അറിയില്ലെന്നും പറഞ്ഞ് കൈയ്യൊഴിയാന്‍ ശ്രമിക്കരുത്.ഇയാളെ വീണ്ടും വീണ്ടും ഉപയോഗിച്ചത് ഇവരൊക്കെ തന്നെയാണ്. പിന്നെ നടിക്കു നേരേ നടന്ന ആക്രമണം ക്വട്ടേഷനാണെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്.മുഖ്യധാരയില്‍ നില്ക്കുന്ന ഈ നടിയെ എന്തിന് ഈരീതിയില്‍ ഉപദ്രവിച്ചു എന്ന് അപ്പോളൊരു ചോദ്യം ഉയരാം.നടിയെ ആക്രമിച്ചത് സിനിമാ രംഗത്തുള്ളവര്‍ നല്കിോയ ക്വട്ടേഷനിലൂടെയാണെന്ന് മാധ്യമങ്ങളിലും വാര്ത്തത വന്നിട്ടുണ്ട്.പക്ഷെ ആര് എന്ന ചോദ്യത്തിനും ഇവിടെ പ്രസക്തിയുണ്ട്.നടിയ്ക്കു നേരേ ആക്രമണം,പ്രമുഖ നടനും നിര്‍മ്മാതാക്കള്‍ക്കും എന്തിനേറെ ഒരു നടിക്കു വരെ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.സിനിമാക്കാരുടെ ഇടയിലെ ചീഞ്ഞു നാറുന്ന പിന്നാമ്പുറ കഥകള്‍ എത്ര കണ്ട് ചുരുളഴിയുമെന്നറിയാന്‍ വരും ദിവസങ്ങളിലേക്ക് കാത്തിരിക്കാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....