സിനിമ നടൻ ബാബുരാജിന് വെട്ടേറ്റ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. കല്ലാർ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ വച്ച് ഇന്നലെയായിരുന്നു സംഭവം. നെഞ്ചിലാണ് വെട്ടേറ്റത്. റിസോർട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികളുമായുള്ള തർക്കത്തിനിടെ ഒരാൾ വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടുകയായിരുന്നു. കല്ലാർ സ്വദേശി സണ്ണി തോമസ് ആണ് ബാബുരാജിനെ വെട്ടിയതെന്നു പൊലീസ് പറഞ്ഞു. സണ്ണിയുടെ പിതാവ് തോമസ് സണ്ണിയിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് ബാബുരാജ് വാങ്ങിയതാണ് ഈ ഭൂമി. അവർ തമ്മിൽ ചില സ്വത്ത് പ്രശ്നങ്ങൾ നിലനിന്നിരുന്നു. മക്കൾ അറിയാതെ ആയിരുന്നു തോമസ് ഭൂമി തനിക്ക് വിറ്റത്. ഇക്കാര്യം പ്രശ്നമായതോടെ ഇദ്ദേഹത്തിനെതിരെ അടിമാലി കോടതിയിൽ വഞ്ചനയ്ക്കും ആൾമാറാട്ടത്തിനും കേസ് കൊടുത്തിട്ടുണ്ടെന്ന് ബാബുരാജ് മനോരമ ഓൺലൈനോട് പറഞ്ഞു. ഈ കുളത്തിലെ വെള്ളമാണ് സമീപവാസികളിൽ ചിലർ ഉപയോഗിക്കുന്നത്. വെള്ളം തീരെ ലഭിക്കാത്ത ഈ സമയത്ത് കുളം വറ്റിക്കാൻ ബാബുരാജ് തീരുമാനിച്ചുവെന്നും അതിൽ പ്രകോപിതനായിട്ടാണ് സണ്ണി ബാബുരാജിനെ വെട്ടിയതെന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇത് സത്യമല്ലെന്ന് താരം തന്നെ പറയുന്നു. ഞാൻ കുളം വറ്റിക്കാൻ ചെന്നതൊന്നുമല്ല. വെള്ളം കുറഞ്ഞപ്പോൾ മോട്ടർ ഇറക്കി വയ്ക്കാനും കുളം വൃത്തിയാക്കാനും എത്തിയതാണ്. മൂന്നാർ ട്രിബ്യൂണൽ കോടതിയിൽ നിന്നും ഇൻജങ്ഷൻ ഓർഡറുമായാണ് ഞാൻ ചെന്നത്. അല്ലാതെ കയ്യേറിയതല്ല. എന്നാൽ ഇതൊന്നും കേൾക്കാൻ സണ്ണിയെന്ന വ്യക്തി തയ്യാറായില്ല. സംസാരിച്ച് കൊണ്ടിരിക്കെ പ്രകോപനമൊന്നുമില്ലാതെ തന്നെ അയാൾ തന്നെ വെട്ടുകയായിരുന്നുവെന്ന് ബാബുരാജ് പറയുന്നു. ബാബുരാജ് ഒരു ആവശ്യവുമില്ലാതെ കുളം വറ്റിക്കാൻ പോയി എന്നതല്ല യഥാർഥ സംഭവം. പരുക്ക് കാര്യമായിത്തന്നെയുണ്ട്. ബാബുരാജ് എന്നു കേൾക്കുമ്പോഴേ എല്ലാവർക്കും എന്തോ കുഴപ്പംപിടിച്ച പോലെയാണ്. എന്നെ ഏറ്റവും വിഷമിപ്പിച്ചതും അതുതന്നെയാണ്. സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നുവെച്ച് ജീവിതത്തിൽ താൻ വില്ലനല്ല. എന്നെ ജീവിതത്തിലും വില്ലനാക്കല്ലേ എന്ന അപേക്ഷ മാത്രമേയുള്ളുവെന്നും ബാബുരാജ് പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....