News Beyond Headlines

28 Thursday
November

രാഷ്ട്രീയാനിശ്ചിതാവസ്ഥ തുടരുന്നു,തമിഴ്‌നാട് ആരു ഭരിക്കും?

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശശികലയ്ക്കു ജയില്‍ ശിക്ഷ വിധിച്ചതിനു പിന്നാലെ പനീര്‍ശെല്‍വം പക്ഷവും ശശികല പക്ഷവും സഭയിലെ ബലാബലത്തിനൊരുങ്ങുകയാണ്.ഭൂരിപക്ഷം എംഎല്‍എ മാരുടെ പിന്തുണയുണ്ടെന്നും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് എ ഐ ഡി എം കെയുടെ പുതിയ നിയമസഭാ കക്ഷി നേതാവും ശശികല പക്ഷത്തെ പ്രമുഖനുമായ എടപ്പാടി പഴനിസാമി ഇന്നലെ ഗവര്‍ണറെ കണ്ടിരുന്നു.പക്ഷെ ഗവര്‍ണര്‍ കൃത്യമായ മറുപടി കൊടുത്തിട്ടില്ല.എന്നാല്‍ വിധി വന്നിട്ടും കൂവത്തൂരിലെ റിസോര്‍ടില്‍ എംഎല്‍എ മാര്‍ക്കൊപ്പം തുടരുന്ന ശശികല ഇന്ന് കീഴടങ്ങിയേക്കും എന്ന സൂചനകളുമുണ്ട്.നിയമസഭ വിശ്വാസവോട്ടിലേക്ക് നീങ്ങുയാണെങ്കില്‍ തന്റെ വിശ്വസ്തനായ ആളെ മുഖ്യമന്ത്രിയാക്കുന്നതിനും എംഎല്‍എ മാരുടെ പിന്തുണ ഊട്ടി ഉറപ്പിക്കുന്നതിനുമാകാം ശശികല റിസോര്‍ട്ടില്‍ തുടരുന്നത്.
എന്നാല്‍ ഇന്നലെ വൈകീട്ട് ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിനൊപ്പം ഒ പനീര്‍ശെല്‍വം മറീന ബീച്ചില്‍ ജയസ്മാരകം സന്ദര്‍ശിച്ചിരുന്നു.ജനപിന്തുണ ഊട്ടി ഉറപ്പിക്കുന്നതിനാണ് ഒ പി എസ് ശ്രമിക്കുന്നത്.ശശികലയുടെ വിധിയോടെ തമിഴ്‌നാട് രക്ഷപെട്ടന്ന സന്ദേശമാണ് ജനങ്ങള്‍ക്ക് പനീര്‍ശെല്‍വം നല്‍കുന്നത് .കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന പനീര്‍ശെല്‍വമായിരിക്കും സഭയില്‍ ഇനി വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.ഇതില്‍ എങ്ങനെ വിജയിക്കാമെന്നായിരിക്കും ഇപ്പോള്‍ ഇരു പക്ഷത്തേയും ശ്രമം. എന്നാല്‍ ശശികല കീഴടങ്ങിയതിനു ശേഷം മാത്രമേ സര്‍ക്കാരുണ്ടാക്കാനുള്ള നടപടി ക്രമങ്ങളുമായി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു മുന്നോട്ടു പോകാന്‍ സാധ്യതയുള്ളു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....