ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷങ്ങള്‍ തന്നോട് വാങ്ങിയിട്ടുണ്ടെന്ന് താലൂക്ക് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായി പ്രതിചേര്‍ക്കപ്പെട്ട തഴക്കര ബ്രാഞ്ച് മാനേജര്‍ ജ്യോതി മധു. ഈ രാഷ്ട്രീയ കക്ഷികളുടെ ഉന്നതനേതാക്കള്‍ക്ക് കൊടുത്ത പണത്തിന്റെ കണക്കും വാങ്ങിയ നേതാക്കളുടെ പട്ടികയും തന്റെ െകെവശമുണ്ട്. വേണ്ടി വന്നാല്‍ താമസിയാതെ തന്നെ അതു പുറത്തുവിടും. ഏറ്റവും ഒടുവില്‍ മൂന്നു ദിവസം മുമ്പും ബി.ജെ.പി. നേതാക്കള്‍ 15,000 രൂപ തന്നോട് വാങ്ങിയിട്ടുണ്ട്. ഇടതുപക്ഷ നേതാക്കളാരും തന്നെ ഇതുവരെ സംഭാവന വാങ്ങിയിട്ടില്ല. ചെങ്ങന്നൂരിലെ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊെസെറ്റിയുടെ പ്രാദേശിക പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം ആ സംഘടനയുടെ ചെങ്ങന്നൂരില്‍ നടന്ന പരിപാടിയില്‍ രണ്ടു ലക്ഷം രൂപ കൊടുത്ത് താന്‍ അംഗമാവുകയാണ് ചെയ്തത്. ഇത് സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണ്. തൊട്ടു മുമ്പ് ബി.ജെ.പി. ക്കെതിരേ മാധ്യമങ്ങളോട് ഒന്നും പറയരുതെന്ന് ആവശ്യപ്പെട്ട് തനിക്ക് ഫോണ്‍ വന്നിരുന്നു. തെരഞ്ഞെടുപ്പു വേളകളില്‍ മാന്നാറിലും ചെന്നിത്തലയിലും ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമ്പത്തികവും അല്ലാതെയുമുള്ള വലിയ സഹായങ്ങളാണ് തന്നോട് െകെപ്പറ്റിയിട്ടുള്ളത്. 50 ലക്ഷം രൂപ വരെ തന്നോട് ആവശ്യപ്പെട്ട ബോര്‍ഡംഗങ്ങളുണ്ട്. താലൂക്ക് സഹകരണ ബാങ്കിലെ ബോര്‍ഡ് മെമ്പറും കോണ്‍ഗ്രസ് നേതാവുമായ കല്ലുമല രാജന്‍ നിരവധി തവണ തന്നില്‍നിന്നു പണം െകെപ്പറ്റിയിട്ടുണ്ട്. രാജന്‍ വായ്പയെടുത്ത ഇനത്തില്‍ ലക്ഷങ്ങളാണ് കുടിശിക വരുത്തിയിരിക്കുന്നത്. മറ്റൊരു ബോര്‍ഡംഗമായ പൊന്നപ്പന്‍ ചെട്ടിയാരും ലോണെടുത്ത ഇനത്തില്‍ മുമ്പ് കുടിശിക വരുത്തിയിരുന്നു. ഇവരുടെ രണ്ടാളുടെയും അടുത്ത ബന്ധുക്കള്‍ക്ക് ഈ ബാങ്കില്‍ തന്നെ നിയമനം നല്‍കിയിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ സഹകരണ വകുപ്പു നിയമ പ്രകാരം ബോര്‍ഡംഗങ്ങളായി തുടരാന്‍ അവകാശമില്ല. ഏതാനും നാള്‍ മുമ്പ് കുടിശിക വരുത്തിയവരെ ബോര്‍ഡില്‍ നിന്നൊഴിവാക്കണമെന്നു കാണിച്ച് മേലധികാരികളില്‍ നിന്നും വന്ന നിര്‍ദേശം ബാങ്ക് സെക്രട്ടറി ഇപ്പോഴും പൂഴ്ത്തിവച്ചിരിക്കയാണ്. കോട്ടപ്പുറത്തു പ്രഭാകരന്‍ പിള്ളയും പി.കെ മഹേന്ദ്രനും ഒഴികെയുള്ള മുഴുവന്‍ ബോര്‍ഡംഗങ്ങളും തന്റെ സ്ഥാപനമായ രാംകോ െഹെപ്പര്‍ മാര്‍ക്കറ്റില്‍നിന്നും മറ്റും എസി ഉള്‍പ്പടെയുള്ള സാമഗ്രികള്‍ വെറുതെ എടുത്തുകൊണ്ടു പോയിട്ടുണ്ട്. നിയമനങ്ങളില്‍നിന്നും ഇവര്‍ െകെപ്പറ്റിയിരുന്ന ലക്ഷങ്ങള്‍ ഈ രണ്ടുപേര്‍ ഒഴികെയുള്ളവര്‍ വീതിച്ചെടുക്കുകയായിരുന്നു.ഇവര്‍ ബോര്‍ഡംഗങ്ങളായിരുന്ന കാലത്തെ ഇവരുടെ അനധികൃത സ്വത്തു സമ്പാദനം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. ജ്യോതി മധു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....