News Beyond Headlines

27 Wednesday
November

എന്റെ തീയേറ്ററുകള്‍ അടച്ചു പൂട്ടാന്‍ ദിലീപിനായി. എന്നാല്‍ എന്നെ തകര്‍ക്കാന്‍ ആവില്ല : ലിബര്‍ട്ടി ബഷീര്‍ സിനിമ ലോകത്തോട് വിട പറയുന്നു

മലയാള സിനിമാലോകത്തെ തന്റെ കൈവെള്ളയില്‍ ഒതുക്കിയ ലിബര്‍ട്ടി ബഷിര്‍ ഒടുവില്‍ സിനിമാ രംഗം വിടുന്നു. നിര്‍മ്മാതാവും സിനിമാ തിയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷിറിനെ പുതിയ സംഘടന നിലവില്‍ വന്നതോടെ ഒതുക്കുകയായിരുന്നു. ഇതോടെയാണ് പൂര്‍ണ്ണമായും സിനിമ വിടാന്‍ ബഷീര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കാലത്ത് റിലീസ് ചിത്രങ്ങള്‍ മാത്രം കളിച്ചിരുന്ന സ്വന്തം തിയേറ്ററുകള്‍ ഇപ്പോള്‍ സെമി പോണ്‍ സിനിമകള്‍ ഓടിക്കേണ്ട ഗതികേട്‌ ഉണ്ടായ സാഹചര്യത്തിലാണ് ബഷീറിന്റെ തീരുമാനം.
50 ശതമാനം ലാഭവിഹിതം ആവശ്യപ്പെട്ട് മലയാള സിനിമാ ഇന്‍ഡസ്ട്രിയെ മുഴുവന്‍ സ്തംഭിപ്പിച്ച ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സംഘടന ദിലീപിന്റെ നീക്കത്തില്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് ലിബര്‍ട്ടി ബഷീറിനു തിരിച്ചടി തുടങ്ങിയത്. ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയില്‍ തലശ്ശേരിയിലുള്ള തീയേറ്റര്‍ സമുച്ചയത്തില്‍ അഞ്ച് സ്‌ക്രീനുകളാണുള്ളത്. ഇതില്‍ ലിബര്‍ട്ടി പാരഡൈസില്‍ ഇപ്പോള്‍ പ്രദര്‍ശനമില്ല. ലിറ്റില്‍ പാരഡൈസിലും ലിബര്‍ട്ടി മൂവി ഹൗസിലും മിനി പാരഡൈസിലുമൊക്കെ സെമി-പോണ്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന തമിഴ്, ഇംഗ്ലീഷ് സിനിമകളാണ് കളിക്കുന്നത്. എല്ലാം പഴയവ തന്നെ. പതിമൂന്നാംപക്കം പാര്‍ക്കാം, സീക്രട്ട് ഗേള്‍സ് 009, പാരെ വെള്ളയ്യ ദേവ, പൊല്ലാത്തവള്‍ എന്നീ സിനിമകള്‍. ലിബര്‍ട്ടി സ്യൂട്ട് എന്ന സ്‌ക്രീനില്‍ മാത്രമാണ് പുതിയ ചിത്രമുള്ളത്. ബോളിവുഡില്‍ നിന്നുള്ള ഷാരൂഖ് ഖാന്റെ റയീസ് –
തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ മലയാളം സിനിമകള്‍ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് തീയേറ്ററുകള്‍ അടച്ചു പൂട്ടി സിനിമാരംഗം വിടാന്‍ ലിബര്‍ട്ടി ബഷീര്‍ തീരുമാനിച്ചത്. തീയേറ്ററുകള്‍ അടയ്ക്കാതെ വേറെ നിവൃത്തിയില്ല. എന്റെ തീയേറ്ററുകളിലേക്ക് മലയാള സിനിമകള്‍ ഒന്നും തരുന്നില്ല. അന്‍പതോളം ജീവനക്കാര്‍ ഇവിടെയുണ്ട്. ആളില്ലാതെ തീയേറ്റര്‍ തുറന്ന് വച്ചിട്ട് കാര്യമില്ല. അന്യഭാഷ ചിത്രം പോലും തന്റെ തീയേറ്ററുകളില്‍ കളിക്കരുതെന്ന് വാശിയോടെയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നത്. സെക്കന്‍ഡ് ഗ്രേഡ് ചിത്രം പോലും തരില്ലെന്നാണ് അവരുടെ നിലപാട്. ആരുടേയും കാല് പിടിച്ച് സിനിമ പിടിക്കാന്‍ താനുദേശിക്കുന്നില്ല – തീയേറ്ററുകള്‍ പൂട്ടാനുള്ള തീരുമാനം സ്ഥിരീകരിച്ചു കൊണ്ട് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
ഈ മാസത്തില്‍ മാത്രം നാല് തവണ പാര്‍ട്ടി സെക്രട്ടറിയെ കണ്ട് പ്രശ്‌നത്തിലിടപെട്ടണമെന്നാവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയേയും പലതവണ നേരില്‍ കണ്ടു, ഈ ദിവസങ്ങളിലെല്ലാം വകുപ്പ് മന്ത്രിയെ ബന്ധപ്പെട്ടു. എല്ലാം ശരിയാക്കാം വിളിച്ചു പറയാം എന്നെല്ലാം അവര്‍ ഉറപ്പു തന്നതാണ്. ഒന്നും നടന്നില്ല, ഒരു പക്ഷേ അവര്‍ വിളിച്ചു പറഞ്ഞിട്ടുണ്ടാവും എന്നാല്‍ കേള്‍ക്കേണ്ടവര്‍ കേട്ടു കാണില്ല. എന്റെ സ്വന്തം കാര്യത്തിന് വേണ്ടിയല്ല കേരളത്തിലെ 350-ഓളം തീയേറ്റര്‍ ഉടമകള്‍ക്ക് വേണ്ടിയാണ് താന്‍ സമരത്തിന് ഇറങ്ങിയത്. എന്നാല്‍ ദീലിപ് എന്ന താരം വന്നതോടെ കൂടെ നിന്നവരെല്ലാം അയാള്‍ക്ക് പിറകേ പോയി. എന്റെ തീയേറ്ററുകള്‍ അടച്ചു പൂട്ടാന്‍ ദിലീപിനായി. എന്നാല്‍ എന്നെ തകര്‍ക്കാന്‍ ആവില്ല. ദൈവം സഹായിച്ച് തീയേറ്ററുകള്‍ ഇല്ലെങ്കിലും ജീവിക്കാനുള്ളത് എനിക്കുണ്ട്.
നേരത്തെ നിര്‍മ്മാണരംഗത്ത് സജീവമായിരുന്ന ലിബര്‍ട്ടി ബഷീര്‍ ഇപ്പോള്‍ വര്‍ഷങ്ങളായി ചിത്രങ്ങളൊന്നും നിര്‍മ്മിക്കുന്നില്ല. തീയേറ്ററുകള്‍ കൂടി അടച്ചു പൂട്ടുന്നതോടെ സിനിമ മേഖലയില്‍ നിന്ന് താന്‍ പൂര്‍ണമായും വിരമിക്കുകയാണെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....