ലാവ്ലിന് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. എന്നാല്‍ പിണറായിയുടെ അഭിഭാഷകനും, സിബിഐ ഏഭിഭാഷകനും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്. ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതിനിടെ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ആളൂര്‍ മുഖേന മറ്റൊരു ഹര്‍ജിയും ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. എംആര്‍ അജിത് കുമാര്‍ എന്നയാളാണ് ഹര്ജിക്കാരന്. ഒരു വര്‍ഷത്തിനിടെ സാങ്കേതിക കാരണങ്ങളാല്‍ നിരവധി തവണ മാറ്റിവെച്ച ശേഷമാണ് കേസ് ഇന്ന് വീണ്ടും പരിഗണനയ്ക്ക് എത്തിയത്. ജനുവരി ഒമ്പതിന് കേസ് പരിഗണിച്ചപ്പോള്‍ ആരോഗ്യകാരണങ്ങളാല്‍ കോടതിയില്‍ ഹാജരാകാനാവില്ലെന്ന് പിണറായിയുടെ അഭിഭാകന് അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് ഒരുമാസത്തേയ്ക്ക് മാറ്റിവെച്ചത്. പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കേ പന്നിയാര്‍, ചെങ്കുളം,പള്ളിവാസല്‍ ജലവൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനുള്ള കരാര്‍ കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിക്ക് നല്‍കിയതിലൂടെ 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. പിണറായി വിജയന് അടക്കമുള്ളവരെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രവും നല്കി. എന്നാല്‍ 2013 നവംബറില്‍ തിരുവനന്തപുരം സിബിഐ കോടതി പ്രതികളെ കുറ്റവിമുക്തരാക്കി. ഇതിനെതിരെയാണ് സിബിഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....