വന്‍ ശക്തികള്‍ക്കെതിരെ നീങ്ങുമ്പോള്‍ ജീവന് ഭീഷണിയുണ്ടാകുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോരാട്ടം പാവങ്ങള്‍ക്ക് വേണ്ടിയാണ്, അത് ഇനിയും തുടരും. എന്തിനെയും ഏതിനെയും നേരിടാന്‍ താന്‍ ഒരുക്കമാണെന്നും ലോക്‌സഭയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. എന്നെ പോലെ സ്വാതന്ത്ര്യസമരകാലത്ത് രാജ്യത്തിനായി ജീവൻ നൽകാൻ സാധിക്കാത്ത ഒട്ടേറെപ്പേരുണ്ട്. എന്നാൽ, അവർ ഇന്ത്യക്കുവേണ്ടി ജീവിക്കുകയും രാജ്യത്തെ സേവിക്കുകയും ചെയ്യുന്നു. ഇടയ്ക്കെവിടെയോ നമുക്ക് ജനശക്തി നഷ്ടപ്പെട്ടു. എന്നാൽ അത് അംഗീകരിക്കാൻ നമ്മൾ മറന്നുപോയി. നോട്ട് അസാധുവാക്കല്‍ ശരിയായ സമയത്തായിരുന്നുവെന്നും ഈ നീക്കം ഗുണകരമായെന്നും മോദി പറഞ്ഞു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെയും മോദി പരിഹസിച്ചു. താന്‍ മോദിക്കെതിരായ തെളിവുകള്‍ പുറത്തുവിട്ടാല്‍ ഭൂകമ്പമുണ്ടാകുമെന്ന രാഹുലിന്റെ പരാമര്‍ശത്തെയാണ് അദ്ദേഹം പരിഹസിച്ചത്. ഒടുവില്‍ ഭൂകമ്പമെത്തിയെന്നാണ് മോദിയുടെ പരിഹാസം. തിങ്കളാഴ്ച്ച ഉത്തരാഖണ്ഡിലും ഡൽഹിയിലും ഉണ്ടായ നേരിയ ഭൂചലനത്തെ പരാമർശിക്കുകയായിരുന്നു മോദി. സ്വാതന്ത്ര്യം നേടിത്തന്നത് ഒരു കുടുംബം അല്ല. ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് കോൺഗ്രസ് രൂപീകരിച്ചിട്ട് പോലുമില്ല. ഇത് അവർ അംഗീകരിക്കണം. കോണ്‍ഗ്രസിലെ ജനാധിപത്യം ഒരു കുടുംബത്തില്‍ മാത്രമായി ഒതുങ്ങി. 1975-77 കാലത്ത് ജനാധിപത്യം ഭീഷണിയില്‍ ആയിരുന്ന കാര്യം എല്ലാവരും ഓര്‍ക്കണം. അക്കാലത്ത് പ്രതിപക്ഷ നേതാക്കള്‍ ജയില്‍ അടയ്ക്കപ്പെട്ടു. പത്രസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു. അഴിമതിയിലൂടെയാണ് ചിലര്‍ രാജ്യത്തെ സേവിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....