News Beyond Headlines

27 Wednesday
November

മനു ശ്രീജയെ മിന്നുകെട്ടി ; “പക്ഷെ ആ കൈകള്‍ക്ക് പറയുവാന്‍ കഥകള്‍ ഏറെയുണ്ട്‌…”

ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട മനുവിന് അപകടത്തില്‍ മരിച്ച ബിനോയിയുടെ കൈപ്പത്തികളാണ് സഹായകരമായത്. ആ കൈ കൊണ്ടായിരുന്നു മിന്നുകെട്ടല്‍. തിങ്കളാഴ്ച റാന്നി തോട്ടമണ്‍കാവ് ദേവീക്ഷേത്രത്തില്‍ നടന്ന വിവാഹം മറ്റൊരു ഓര്‍മ്മ പുതുക്കല്‍ കൂടിയായിരുന്നു. മനു ശ്രീജയെ മിന്നുകെട്ടുന്നത് ബിനോയിയുടെ അമ്മ ബേബിയും സഹോദരന്മാരും അത് കണ്ടുനിന്നു. കൈപ്പത്തികള്‍ തുന്നിച്ചേര്‍ത്ത ഡോക്ടര്‍ സുബ്രഹ്മണ്യ അയ്യരും വിവാഹത്തിനെത്തി. ഇടക്കുളം വട്ടമലമേലേതില്‍ ശശിധരന്‍പിള്ളയുടെ മകള്‍ ശ്രീജയെയാണ് മനു വിവാഹം കഴിച്ചത്. 2013 ഏപ്രിലില്‍ ട്രെയിന്‍ യാത്രക്കിടയിലുണ്ടായ സംഭവമാണ് തൊടുപുഴ തൊമ്മന്‍കുത്ത് തെങ്ങനാല്‍ വീട്ടില്‍ മനുവിന് ഇരുകൈപ്പത്തികളും നഷ്ടപ്പെടാനിടയാക്കിയത്. 2013 ഏപ്രിലില്‍ മൂകാംബികയിലേക്കുള്ള യാത്രയായിരുന്നു മനുവിന്റെ ജീവിതഗതിയെ മാറ്റി മറിച്ചത്. ജനറല്‍ കംപാര്‍ട്‌മെന്റില്‍ യാത്ര ചെയ്തിരുന്ന മനു കൂടെ യാത്ര ചെയ്ത ദമ്പതികളെ ഹിന്ദി സംസാരിക്കുന്ന നാലു പേര്‍ അസഭ്യം പറയുന്നതു ചോദ്യം ചെയ്തു. ആദ്യം പിന്മാറിയ സംഘം രാത്രി വീണ്ടുമെത്തി മനുവിനെ ആക്രമിച്ചു, ട്രെയിനിന്റെ വാതിലിനു സമീപം നിന്നു യാത്ര ചെയ്തിരുന്ന മനുവിനെ ഇവര്‍ തള്ളിപ്പുറത്തേക്കിട്ടു. തൃശൂര്‍ പൈങ്കുളം റയില്‍വേക്രോസിനു സമീപം വീണുകിടന്ന മനുവിനെ നാട്ടകാരാണു തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. രണ്ടു ദിവസത്തെ അബോധാവസ്ഥയില്‍ നിന്നു ജീവിതത്തിലേക്കു തിരിച്ചെത്തിയപ്പോള്‍ മനു തിരിച്ചറിഞ്ഞു, ഇരു കൈപ്പത്തികളും ഇനി തനിക്കു സ്വന്തമായില്ലെന്ന് തിരിച്ചറിഞ്ഞു. ഒന്നര മാസത്തെ ചികില്‍സയ്ക്കുശേഷം മനു വീണ്ടും തൊമ്മന്‍കുത്തിലെ വീട്ടിലേക്കു തിരിച്ചെത്തി; ജീവിതത്തില്‍ മുറുകെപ്പിടിക്കേണ്ട ഇരു കൈപ്പത്തികളും ഇല്ലാതെ. കൃത്രിമ കൈ വയ്ക്കുന്നത് അടക്കമുള്ള സാധ്യതകള്‍ പരിശോധിച്ചിരുന്നു. ഇതിനിടെ ഒരു ടിവി പരിപാടി വഴിയാണു കൈകള്‍ മാറ്റിവയ്ക്കാന്‍ സാധിക്കുമെന്ന അറിവു മനുവിനു ലഭിക്കുന്നത്. അങ്ങനെ മനു ആ പരിപാടി അവതരിപ്പിച്ച ഡോക്ടറെത്തേടിയെത്തി. കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് വിഭാഗം മേധാവി ഡോ. കെ.സുബ്രഹ്മണ്യ അയ്യര്‍ മനുവിന് പുതിയ സാധ്യകളിലേക്കുള്ള വഴി തുറന്നുകൊടുത്തു. പരിശോധനകള്‍ പൂര്‍ത്തിയാക്കി കൈപ്പത്തികള്‍ മാറ്റിവയ്ക്കാമെന്നുള്ള തീരുമാനത്തിലേക്കു ഡോ. സുബ്രഹ്മണ്യ അയ്യര്‍ എത്തുകയായിരുന്നു. സര്‍ക്കാരിന്റെ അവയവ ദാനത്തിനുള്ള ഏജന്‍സിസായ കേരള നെറ്റ്‌വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിങ്ങില്‍ (കെഎന്‍ഒഎസ്) മനുവിന്റെ പേരു രജിസ്റ്റര്‍ ചെയ്തു. ഇതിനിടെയാണു എറണാകുളം വരാപ്പുഴ ചിറയ്ക്കകം ഓളിപ്പറമ്പില്‍ വീട്ടില്‍ ഉത്തമന്റെ മകന്‍ ബിനോയി എന്ന 26കാരന്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലാകുന്നത്. ബൈക്കില്‍ പിന്‍സീറ്റില്‍ യാത്രചെയ്യുമ്പോള്‍ റോഡിലേക്കു തെറിച്ചു വീണാണു ബിനോയി അപകടത്തില്‍പ്പെടുന്നത്. മതാപിതാക്കളായ ഉത്തമനും ഭാര്യ ബേബിയും അവയവദാനത്തിനു സമ്മതം നല്‍കുകയായിരുന്നു. കൈകള്‍കൂടി ദാനം ചെയ്യാന്‍ ഇവര്‍ സമ്മതം നല്‍കി. 2015 ജനുവരി 13ന് ബിനോയിയുടെ കൈപ്പത്തികള്‍ മനുവിലേക്കു മാറ്റിവച്ചു. ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘം 17 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണു കൈപ്പത്തികള്‍ തുന്നിച്ചേര്‍ത്തത്. ഒരു വര്‍ഷത്തോളം എടുത്തു കൈപ്പത്തികള്‍ സാധാരണ ഗതിയില്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങാന്‍. തുടര്‍ന്ന് മനുവിന്റെ ജീവിതത്തിനു പുതിയ വെളിച്ചവുമായി മാതാ അമൃതാനന്ദമയി മഠമെത്തി. ട്രാന്‍സ്പ്ലാന്റ് വിഭാഗത്തില്‍ മനുവിനു ജോലി നല്‍കാന്‍ മഠം തീരുമാനമെടുക്കുകയായിരുന്നു. ട്രാന്‍സ്പ്ലാന്റ് കൗണ്‍സലറായാണു ജോലിക്ക് എടുത്തതെങ്കിലും മെഡിക്കല്‍ ഫൊട്ടോഗ്രഫി അടക്കമുള്ളവയില്‍ മനു സഹായിക്കുന്നുണ്ടെന്നു ഡോ. സുബ്രഹ്മണ്യ അയ്യര്‍ പറയുന്നു. വളരെ ഊര്‍ജസ്വലനായി മനു ജീവിതം മുന്നോട്ടു നയിക്കുന്നതു മറ്റുള്ളവര്‍ക്കു പ്രചോദനമാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആശുപത്രി ജോലിയുടെ ഭാഗമായി പുറത്തു പോകുമ്പോള്‍ പലപ്പോഴും ബൈക്കിലാണു യാത്ര. അമൃതയില്‍ നിന്ന് ആദ്യമായി കിട്ടിയ ശമ്പളവുമായി മനു പോയത് ബിനോയിയുടെ വീട്ടിലേക്കാണ്. അമൃത ആശുപത്രിയില്‍ നിന്നാണു മനുവിനു ജീവിത സഖിയെയും ലഭിക്കുന്നത്. കല്യാണം കഴിക്കാന്‍ പോകുന്ന വി. എസ്. ശ്രീജ അമൃതയിലെ നഴ്‌സാണ്. ഏഴു വര്‍ഷമായി അമൃത ആശുപത്രിയില്‍ ജോലി നോക്കുന്ന ശ്രീജ റാന്നി വടശേരിക്കര വട്ടമലമേലേതില്‍ വീട്ടില്‍ ശശിധരന്‍പിള്ളയുടെയും പരേതയായ പ്രസന്ന കുമാരിയുടെയും മകളാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....