മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് അധ്യക്ഷനുമായിരുന്ന ഇ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്. അദ്ദേഹത്തിന്റെ നാഡിമിടിപ്പ് നിലച്ചിട്ടും പിറ്റേന്ന് പുലര്‍ച്ചവരെ ആശുപത്രിയില്‍ കിടത്തിയത് വിദഗ്ധ ചികിത്സക്കാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നത്. എന്നാൽ ഈ വാദം പൊളിഞ്ഞു. രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ഹൃദയാഘാതമുണ്ടായവരെ കിടത്തുന്ന കാര്‍ഡിയാക് ഐ സി യുവില്‍ അഹമ്മദിനെ പ്രവേശിപ്പിച്ചില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. മാത്രമല്ല, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചക്കുശേഷം ട്രോമ ഐ സി യുവില്‍ കിടത്തുകയായിരുന്നു അദ്ദേഹത്തെ. വി ഐ പികളെയും വി വി ഐ പികളെയും പ്രവേശിപ്പിക്കാറുള്ള രാം മനോഹര്‍ ലോഹ്യ ആശുപത്രി നഴ്സിങ് ഹോമിലെ ഐ സി യുവിലേക്കായിരുന്നു ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണ അഹമ്മദിനെ പാര്‍ലമെന്‍റില്‍നിന്ന് കൊണ്ടുപോയത്. നഴ്സിങ് ഹോമിന്റെ ചുമതലയുള്ള മുതിര്‍ന്ന ഡോക്ടര്‍, കാര്‍ഡിയാക് വിഭാഗം തലവന്‍, അനസ്തേഷ്യ വിഭാഗം തലവന്‍ എന്നിവര്‍ക്കായിരുന്നു ചികിത്സാ ചുമതല. ഐ സിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ച ശേഷമായിരുന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആശുപത്രിയിലത്തെിയത്. അഹമ്മദിനോടൊപ്പം ആശുപത്രിയിലേക്ക് എത്തിയ മുഴുവന്‍ എം പിമാരെയും ഐ സി യുവിനടുത്തുള്ള മുറിയിലാക്കി വാതിലടച്ച് മേധാവിയുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഈ ചര്‍ച്ചക്കുശേഷമാണ് അതുവരെ തീവ്രപരിചരണം നല്‍കിയിരുന്ന നഴ്സിങ് ഹോം ഐ സി യുവില്‍നിന്ന് അഹമ്മദിനെ മാറ്റിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....