News Beyond Headlines

27 Wednesday
November

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്ന്‌ ഡി.വൈ.എഫ്‌.ഐ

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്ന്‌ ഡി.വൈ.എഫ്‌.ഐ. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ്‌ റദ്ദാക്കണമെന്നും ഡി.വൈ.എഫ്‌.ഐ. പത്താം ദേശീയ സമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. ലൈംഗിക ന്യൂനപക്ഷങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന പ്രമേയത്തിലാണ്‌ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്‌. ഓരോ പൗരനും സ്വന്തം ലൈംഗിക താല്‍പര്യങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടാകണമെന്നും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായി സമൂഹത്തില്‍ നിലനില്‍ക്കുന്ന ജനാധിപത്യ വിരുദ്ധമായ സമീപനത്തിനു മാറ്റമുണ്ടാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ മേഖലയിലുള്ള സംവരണം സ്വകാര്യ മേഖലയിലും നടപ്പാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയവും സമ്മേളനം പാസാക്കി. സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കുന്നതിന്‌ ഭരണഘടനാ ഭേദഗതി വേണമെങ്കില്‍ അക്കാര്യം ചെയ്യണമെന്നും പൊതുമേഖലാസ്‌ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന സാഹചര്യത്തില്‍ സംവരണാനുകൂല്യങ്ങള്‍ വലിയ തോതില്‍ നഷ്‌ടപ്പെടുകയാണെന്നും ഡി.വൈ.എഫ്‌.ഐ. അഖിലേന്ത്യാ പ്രസിഡന്റ്‌ എം.ബി. രാജേഷ്‌ എം.പി. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ മേഖലയിലും പൊതുമേഖലയിലും തൊഴിലവസരങ്ങള്‍ വന്‍തോതില്‍ കുറയുന്ന സാഹചര്യത്തില്‍ സ്വകാര്യ മേഖലയില്‍ കൂടി സംവരണം നടപ്പാക്കണമെന്ന ആവശ്യത്തിന്‌ വലിയ പ്രധാന്യമുണ്ട്‌. മറ്റു യുവജന സംഘടനകളും ബി.ജെ.പിയും ഇക്കാര്യത്തിലുള്ള നിലപാട്‌ വ്യക്‌തമാക്കണമെന്നും എം.ബി. രാജേഷ്‌ പറഞ്ഞു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ ജാതീയമായ വിവേചനങ്ങളും പീഡനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ "രോഹിത്ത്‌ ആക്‌ട്‌" ഉടന്‍ പാസാക്കാനും ബജറ്റിനെതിരേ പ്രക്ഷോഭം ശക്‌തമാക്കാനും ആഹ്വാനം ചെയ്യുന്ന പ്രമേയങ്ങളും പാസാക്കി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....