News Beyond Headlines

27 Wednesday
November

മസ്തിഷ്‌ക മരണങ്ങളെപ്പറ്റി അന്വേഷിക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഡോക്ടറുടെ പരാതി

അടുത്തിടെ മസ്തിഷ്ക മരണം സംഭവിച്ച ചെറുപ്പക്കാരന്റെ അവയവങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു ഡോക്ടർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകി. നിഥിൻ എന്ന ചെറുപ്പക്കാരന്റെ അവയവങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടതും മരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കൊല്ലം സ്വദേശിയായ അലോപ്പതി ഡോക്ടർ എസ്. ഗണപതി പരാതി നൽകിയത്. മസ്തിഷ്കമരണം സ്ഥിരീകരിക്കാനും അവയവദാനത്തിനും വ്യക്തമായ വ്യവസ്ഥകൾ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നേരത്തേ പൊതു താത്പര്യ ഹർജി നൽകിയ ഡോക്ടറാണ് എസ്. ഗണപതി. കരുനാഗപ്പള്ളി മാരാരിത്തോട്ടം ആൽത്തറമൂട് പുതുമംഗലത്ത് കിഴക്കതിൽ മോഹനൻ – ലളിത ദമ്പതികളുടെ മകൻ നിഥിൻ (19) മസ്തിഷ്ക മരണത്തിന്റെ പേരിൽ നടക്കുന്ന അവയവ കച്ചവടത്തിന്റെ ഇരയാണെന്നാണ് ഡോ. ഗണപതി പരാതിയിൽ ആരോപിച്ചിരിക്കുന്നത്.ജനുവരി 4ന് രാത്രി 9 മണിയോടെയാണ് നിഥിൻ സ‌ഞ്ചരിച്ച ബൈക്ക് വീടിന് സമീപം മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ നിഥിനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. എന്നാൽ ഉടൻ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് നിർദ്ദേശിച്ചത്. അവിടെ തീവ്ര പരിചരണ വിഭാഗത്തിലാക്കിയ നിഥിന്റെ അവസ്ഥയെക്കുറിച്ച് ബന്ധുക്കളോട് ആദ്യം ഒന്നും പറഞ്ഞില്ല.എന്നാൽ 5ന് ഉച്ചയ്ക്ക് ശേഷം ഒരാൾ വന്ന് അടുത്ത ബന്ധുക്കളെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. നിഥിൻ ഇനി ജീവിക്കില്ലെന്നും അയാളുടെ അവയവങ്ങൾ ദാനം ചെയ്താൽ 9 പേരിലൂടെ ജീവിക്കുമെന്നും പറഞ്ഞു. പുറത്തെടുത്താൽ 15 മിനിട്ട് പോലും ജീവിക്കില്ലെന്നും അവയവങ്ങൾ ദാനം ചെയ്യണമെന്നും പറഞ്ഞ് അയാൾ സമ്മർദ്ദത്തിലാഴ്ത്തി. ഒടുവിൽ ബന്ധുക്കളുമായി ആലോചിച്ച് സമ്മർദ്ദത്തിന് വഴങ്ങി. നിഥിന്റെ അച്ഛൻ മോഹനൻ സമ്മതപത്രം ഒപ്പിട്ട് നൽകി. വൈകിട്ട് 4.45ന് മരിച്ചതായി സ്ഥിരീകരിച്ചു. അടുത്തദിവസം അവയവങ്ങൾ നീക്കി. ആശുപത്രി ചെലവായി 88,000 രൂപയുടെ ബില്ലും നൽകി. കോടികളുടെ കച്ചവടം നടക്കുന്ന വഴി ഇങ്ങനെ മാറ്റിവയ്ക്കുന്ന അവയവങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന വിലയാണ് താഴെ കൊടുത്തിരിക്കുന്നത്‌ . ഹൃദയം, ശ്വാസകോശം (50 ലക്ഷം), കിഡ്നി- 2 പേർക്ക് (30 ലക്ഷം), കരൾ (60 ലക്ഷം), പാൻക്രിയാസ് (20 ലക്ഷം), ചെറുകുടൽ (20 ലക്ഷം) കോർണിയ (2 പേർക്ക്- ഒരു ലക്ഷം). സ്വകാര്യ ആശുപത്രികളിലെ ഇത്തരം കച്ചവടങ്ങള്‍ക്കെതിരെ നിയമം ശക്തമാക്കിയില്ലെങ്കില്‍ നമ്മുടെ ഭാവി തലമുറ ആയുസ്സ് എത്താതെ തന്നെ ഇത്തരം മാഫിയ തലവന്‍മാര്‍ നിയന്ത്രിക്കുന്ന ആശുപത്രികളില്‍ എരിഞ്ഞ് തീരും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....