പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ മാതാവും സഹോദരിയും തമ്മില്‍ അടിപിടി, പിടിച്ചു മാറ്റാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയ്ക്കു പരിക്ക് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ മാതാവും സഹോദരിയും തമ്മിലുണ്ടായ അടിപിടിയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥയ്ക്കു പരുക്ക്. ജിഷ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു ലഭിച്ച പണത്തെ ചൊല്ലി ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും തമ്മിലുണ്ടായ തര്‍ക്കവും വാക്കേറ്റവും തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കോതമംഗലം സ്വദേശിനിയായ പോലീസ് ഉദ്യോഗസ്ഥയ്ക്കു പരുക്കേറ്റത്. ജിഷയുടെ മുടക്കുഴയിലെ വീട്ടില്‍ ചൊവ്വാഴ്ചയാണ് ജിഷയുടെ അമ്മയുടെ സുരക്ഷയ്ക്ക് നിന്നിരുന്ന പോലീസ് ഉദ്യോഗസ്ഥയ്ക്കു നടുവിനു പരുക്ക് പറ്റിയത്. മണിക്കൂറുകള്‍ നീണ്ട വാക്കേറ്റത്തിനു ശേഷമാണ് കൈയാങ്കളി തുടങ്ങിയത്. രാജേശ്വരിയെ കസേരയ്ക്ക് അടിക്കുന്നതു കണ്ട് പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ പുറത്ത് അടി കൊള്ളുകയായിരുന്നു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും ചികില്‍സ തേടി. പോലീസ് ഇവരുടെ മൊഴി എടുത്തു. എന്നാല്‍ സംഭവം വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്. ആനുകൂല്യങ്ങളെ ചൊല്ലി മിക്കവാറും അമ്മയും മകളും തമ്മില്‍ വഴക്കായിരുന്നു. ദീപയ്ക്ക് ജോലി ലഭിച്ചപ്പോള്‍ ആ ജോലി രാജേശ്വരിക്കു വേണമെന്നു വാശിപിടിച്ചിരുന്നു. ജിഷയുടെ പേരില്‍ ദീപയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കരുതെന്നും അമ്മ ഉദ്യോഗസ്ഥരോടു പറയുകയുണ്ടായി. ജിഷയുടെ മരണത്തെ തുടര്‍ന്നു ലക്ഷക്കണക്കിനു രൂപയാണ് രാജേശ്വരിക്ക് ലഭിച്ചത്. ഈ തുകയുടെ അവകാശത്തെ ചൊല്ലി പിതാവ് പാപ്പുവും കോടതിയെ സമീപിച്ചു. ജിഷ കൊല്ലപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മൂത്ത മകള്‍ക്കു ജോലി നല്‍കുകയും 10 ലക്ഷത്തിന്റെ സാമ്പത്തിക സഹായവും വീട് നിര്‍മിച്ചുനല്‍കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപ ഇതുകൂടാതെ പല വ്യക്തികളും സംഘടനകളും നല്‍കുകയും ചെയ്തു. പിതാവായ തനിക്കും ഇതില്‍ അവകാശമുണ്ടെന്നാണ് പാപ്പുവിന്റ വാദം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....