സ്വാശ്രയകോളേജുകളുടെ പീഢനത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതിന് കര്‍ശന നടപടികളുമായി സര്‍ക്കാരും രംഗത്ത്. സംസ്ഥാനത്തെ എല്ലാ കോളേജുകളിലും വിദ്യാര്‍ത്ഥി യൂണിയനും അധ്യാപക രക്ഷാകര്‍ത്യ സമിതിയും നിര്‍ബന്ധമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. പല കോളേജുകളിലും പേരിന് മാത്രമാണ് പിടിഎയും വിദ്യാര്‍ത്ഥി യൂണിയനും പ്രവര്‍ത്തിക്കുന്നത്. പലയിടത്തും വേണ്ടത്ര രീതിയിലുള്ള അടിസ്ഥാന സൗകര്യമില്ല. സര്‍വകലാശാലകള്‍ അവയില്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിക്കുന്നില്ലെന്നും യോഗം വിലയിരുത്തി. ഇന്റേണല്‍ അസസ്മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കുന്ന തരത്തില്‍ പരിഷ്കാരം കൊണ്ടുവരാനും തീരുമാനമായി. വിദ്യാര്‍ത്ഥി പീഡനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സ്വാശ്രയ കോളേജുകളെ സര്‍വകലാശാല നിയോഗിക്കുന്ന ഭരണസമിതികള്‍ നിരീക്ഷിക്കണമെന്നും ഈ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞു. കൂടാതെ വിദ്യാര്‍ഥികള്‍ക്കായിരിക്കണം കലാലയത്തില്‍ ആദ്യ പരിഗണന കിട്ടേണ്ടതെന്നും അധ്യാപന നിലവാരം ഉറപ്പാക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....