കോട്ടയം എസ്എംഇ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഇരുവരുടേയും മരണം സ്ഥിരീകരിച്ചു. ആദര്‍ശിന്റെ മരണ വാര്‍ത്തയ്ക്കു പിന്നാലെയാണ് ലക്ഷ്മിയുടേയും മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി ഹരിപ്പാട് സ്വദേശി ലക്ഷ്മിക്കാണ് പൂര്‍വ വിദ്യാര്‍ഥിയുടെ അക്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റത്. വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് ക്ലാസില്ലാത്തതിനാല്‍ നാളെ നടക്കുന്ന എക്‌സിബഷന്‍ പരിപാടിക്കുള്ള തയാറെടുപ്പിലായിരുന്നു ലക്ഷ്മിയും സുഹൃത്തുക്കളും. അപ്രതീക്ഷിതമായി ക്ലാസിലേക്ക് കയറി വന്ന മുന്‍ സുഹൃത്ത് ആദര്‍ശ് ക്ലാസ് മുറിക്കുള്ളില്‍ കയറി സ്വന്തം ദേഹത്തും ലക്ഷ്മിയുടെ ശരീരത്തിലും പെട്രോള്‍ ഒഴിക്കുകയായിരുന്നു. പെണ്‍കുട്ടി പ്രാണരക്ഷാര്‍ഥം ക്ലാസില്‍ നിന്നും ലൈബ്രറിക്കുള്ളിലേക്ക് ഓടിക്കയറിയെങ്കിലും പിന്‍തുടര്‍ന്നെത്തിയ ആദര്‍ശ് പിന്നാലെയെത്തി ഇരുവരുടെയും ദേഹത്ത് തീകൊളുത്തി. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ട് വിദ്യാര്‍ഥികള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ലക്ഷ്മിയും ആദര്‍ശും മുമ്പ് പ്രണയത്തിലായിരുന്നുവെന്നും ഇതില്‍ നിന്നും ലക്ഷ്മി പിന്‍മാറിയതിലുള്ള വൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ എട്ടിന് കായംകുളം സ്‌റ്റേഷനില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളെക്കുറിച്ച് പരാതി നല്‍കിയിരുന്നു. ഇനി ശല്യം ചെയ്യില്ലെന്ന ഉറപ്പില്‍ സ്‌റ്റേഷനില്‍ പറഞ്ഞു തീര്‍ത്ത് വിടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇരുവരുടേയും ശരീരത്തില്‍ 65 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയ വിവരം. കൊല്ലം നീണ്ടകര സ്വദേശിനി സുനിതന്റെ മകനാണ് ആദര്‍ശ്. ഹരിപ്പാട് സ്വദേശിനിയാണ് മരണപ്പെട്ട ലക്ഷ്മി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....