News Beyond Headlines

27 Wednesday
November

ബജറ്റ് ഒറ്റനോട്ടത്തില്‍

ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പൊതുബജറ്റും റെയില്‍ ബജറ്റും ഒരുമിച്ചാണ് അവതരിപ്പിച്ചത്. 2017 ലെ പൊതുബജറ്റ് ഒറ്റനോട്ടത്തില്‍ .

*മൂന്ന് ലക്ഷത്തിന് മുകളിലുള്ള നോട്ടുകൈമാറ്റത്തിന് വിലക്ക് ഏര്‍പ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരാളില്‍ നിന്ന് സ്വീകരിക്കാവുന്നത് 2000 രൂപ മാത്രമായി ചുരുക്കി. നോട്ട് ഇടപാടിന് പരിധി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമഭേദഗതി കൊണ്ടുവരും.
*ചിട്ടിതട്ടിപ്പ് തടയാന്‍ നിയമം കൊണ്ടുവരും. രണ്ടുവര്‍ഷത്തിനകം വീടുവിറ്റാല്‍ നികുതിയില്ല. ആദായനികുതി സ്ലാബുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. മൂന്നുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. അഞ്ചുലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് അഞ്ചുശതമാനം നികുതി മാത്രമാക്കി. 50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 10% സര്‍ചാര്‍ജ്ജ്. 12500 വരെ നികുതി എല്ലാ വരുമാനക്കാര്‍ക്കും, കുറയും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഴുവര്‍ഷത്തേക്ക് നികുതിയൊഴിവ്. എല്‍ എന്‍ ജി നികുതി പകുതിയായി കുറച്ചു.
*ഒന്നരലക്ഷം ഗ്രാമങ്ങളില്‍ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സൌകര്യം‍. സര്‍ക്കാര്‍ ഇടപാടുകളെല്ലാം ഡിജിറ്റലാക്കാനും ആലോചിക്കുന്നു. 2500 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ ലക്‍ഷ്യമിടുന്നു. പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനായി 52393 കോടി. വണ്ടിച്ചെക്ക് നിയന്ത്രിക്കാന്‍ നിയമം പരിഷ്കരിക്കും. ആധാര്‍ അധിഷ്ഠിത സ്മാര്‍ട് കാര്‍ഡില്‍ ആരോഗ്യവിവരങ്ങള്‍.
*ആധാര അടിസ്ഥാനമാക്കി 20 ലക്ഷം പുതിയ POS മെഷീനുകള്‍. ഭീം ആപ് പ്രോത്സാഹിപ്പിക്കാന്‍ രണ്ട് പദ്ധതികള്‍. സാമ്പത്തിക കുറ്റകൃത്യം തടയാന്‍ പുതിയ നിയമം കൊണ്ടുവരും. രാജ്യംവിടുന്ന സാമ്പത്തികകുറ്റവാളികളുടെ വസ്തുവകകള്‍ ജപ്തിചെയ്യും. രണ്ടാംനിര നഗരങ്ങളില്‍ വിമാനത്താവളങ്ങള്‍.
*വിമുക്തഭടന്‍‌മാരുടെ പെന്‍ഷന്‍ വിതരണത്തിന് പുതിയ സംവിധാനം. 7000 റെയില്‍‌വെ സ്റ്റേഷനുകളില്‍ സൌരോര്‍ജ്ജം. മുഖ്യ പോസ്റ്റ് ഓഫീസുകളിലും പാസ്പോര്‍ട്ട് സേവനങ്ങള്‍. പ്രതിരോധ ചെലവിന് 274114 കോടി രൂപ അനുവദിച്ചു.
*എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലറ്റുകള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 2018നകം എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കും. 2020ഓടെ ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും. മെട്രോ റെയില്‍ പോളിസി കൊണ്ടുവരും.
*500 റെയില്‍ സ്റ്റേഷനുകള്‍ ഭിന്നശേഷി സൌഹൃദമാക്കും. റെയില്‍‌വെ വികസനത്തിന് 131000 കോടി രൂപ അനുവദിച്ചു. ഝാര്‍ഖണ്ഡിലും ഗുജറാത്തിലും എയിംസ് പ്രഖ്യാപിച്ചു. കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല. ഇ ടിക്കറ്റിന്‍റെ സര്‍വീസ് ചാര്‍ജ്ജ് ഒഴിവാക്കും. റെയില്‍ യാത്രാസുരക്ഷയ്ക്ക് അഞ്ചുവര്‍ഷത്തേക്ക് ഒരുലക്ഷം കോടി രൂപ അനുവദിച്ചു. ദേശീയപാതകള്‍ക്ക് 64000 കോടി രൂപ അനുവദിച്ചു.
*പ്രവേശനപ്പരീക്ഷകള്‍ക്ക് ഏക അധികാരകേന്ദ്രം. 35000 കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ റെയില്‍പ്പാത നിര്‍മ്മിക്കും. സ്കൂളുകളില്‍ ശാസ്ത്ര പഠനത്തിന് ഊന്നല്‍ നല്‍കും. യു ജി സി നിയമം പരിഷ്കരിക്കും. കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കും. മുതിര്‍ന്ന പൌരന്‍‌മാര്‍ക്ക് ആരോഗ്യകാര്‍ഡ്. മുതിര്‍ന്നവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡും അനുവദിക്കും. വിവിധയിടങ്ങളില്‍ ഇന്ത്യ ഇന്‍റര്‍നാഷണല്‍ സ്കില്‍ സെന്‍ററുകള്‍.
*50000 ഗ്രാമങ്ങളെ ദാരിദ്ര്യമുക്തമാക്കും. കാര്‍ഷികവായ്പാ വിതരണം കാര്യക്ഷമമാക്കും. ജലസേചനത്തിന് പ്രത്യേക ദീര്‍ഘകാലപദ്ധതി.
*ബജറ്റ് നേരത്തേയാക്കിയത് കാരണം പദ്ധതികള്‍ ഏപ്രില്‍ ഒന്നുമുതല്‍ തന്നെ ആരംഭിക്കാന്‍ കഴിയും. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തും. കാര്‍ഷിക നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി. 10 ലക്ഷം കോടി രൂപയുടെ കാര്‍ഷികവായ്പ നല്‍കും. ജലസേചന സൌകര്യത്തിന് നബാര്‍ഡിലൂടെ പ്രത്യേക ഫണ്ട്. ഇതിനായി 500 കോടി രൂപ വകയിരുത്തും. ഗ്രാമീണ അടിസ്ഥാന സൌകര്യ വികസനത്തിന് ഊന്നല്‍.
*100 തൊഴില്‍ ദിനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പാക്കും. വിള ഇന്‍ഷുറന്‍സിന് 9000 കോടി രൂപ അനുവദിച്ചു. കൂടുതല്‍ ബാങ്ക് വായ്പകള്‍ നല്‍കും. കാര്‍ഷികമേഖല 4.1 ശതമാനം വളരും. തൊഴിലുറപ്പ് പദ്ധതിക്ക് 48000 കോടി രൂപ. ക്ഷീരമേഖലയ്ക്ക് 8000 കോടി അനുവദിച്ചു.
*കൂടുതല്‍ കാര്‍ഷികലാബുകള്‍ സ്ഥാപിക്കും. കരാര്‍ കൃഷിക്ക് ചട്ടങ്ങള്‍ കൊണ്ടുവരും. 2019ഓടെ ദരിദ്രര്‍ക്കായി ഒരു കോടി വീടുകള്‍. പ്രധാന്‍‌മന്ത്രി ഗ്രാം സഡക് യോജനയ്ക്ക് 19000 കോടി. പ്രതിദിനം 132 കിലോമീറ്റര്‍ ദൂരത്തില്‍ റോഡുകള്‍ നിര്‍മ്മിക്കും.
*പണപ്പെരുപ്പം ഒറ്റയക്കമായി കുറയ്ക്കാന്‍ സര്‍ക്കാരിനായെന്ന് അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞു. 2017 വളര്‍ച്ചയുടെ വര്‍ഷമായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
*യുവാക്കളെ ശാക്തീകരിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്‍ഷ്യം. വിദേശനാണ്യശേഖരം മികച്ച നിലയിലാണ്. കാര്‍ഷിക ഉത്പാദനം കൂടിയെന്നും ധനമന്ത്രി വ്യക്തമാക്കി. നോട്ട് പിന്‍‌വലിക്കല്‍ ജി ഡി പിയില്‍ നേട്ടമുണ്ടാക്കും. ഉത്പാദനരംഗത്ത് ഇന്ത്യ ആറാം സ്ഥാനത്താണ്. സാമ്പത്തിക പരിഷ്കാരങ്ങളുടെ തുടര്‍ച്ചയാണ് നോട്ട് പിന്‍‌വലിക്കല്‍ നടപടി.
*ആഗോള സമ്പദ് വ്യവസ്ഥ പുനരുജ്ജീവനത്തിന്‍റെ പാതയിലാണ്. വിദേശനാണ്യശേഖരം 361 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ധീരവും നിര്‍ണായകവുമായ നടപടിയായിരുന്നു നോട്ട് നിരോധനം. നോട്ട് നിരോധനത്തിന്‍റെ ആഘാതം അടുത്ത വര്‍ഷത്തോടെ ഇല്ലാതാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
*ഇ അഹമ്മദിന്‍റെ നിര്യാണത്തില്‍ ആദരവ് രേഖപ്പെടുത്ത് ബജറ്റ് അവതരണം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാ ഭരണഘടനാപരമായ കാര്യമായതിനാല്‍ ബജറ്റ് അവതരണം മാറ്റിവയ്ക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. മാത്രമല്ല,ഇ അഹമ്മദിനോടുള്ള ആദരസൂചകമായി വ്യാഴാഴ്ച സഭ ചേരില്ലെന്നും സ്പീക്കര്‍ അറിയിച്ചു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....