രാഷ്ട്രീയം ഒരു തൊഴിലായി എടുത്തവർ അധികവും വക്കീൽ ഭാഗം പഠിച്ചവരായിരിക്കുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴാണു മനസ്സിലായത് പേരിന് മുമ്പില്‍ അഡ്വക്കേറ്റ് എന്ന് ചേര്‍ക്കാന്‍ വേണ്ടിമാത്രം വക്കീല്‍ ബിരുദം എടുക്കുന്നവര്‍ക്കിട്ട് ഒന്നൊന്നരക്കൊട്ടുകൊട്ടി ജോയി മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകളാണിത്. . വിദ്യാഭ്യാസം ഉണ്ടോ എന്നാരെങ്കിലും ചോദിച്ചാൽ ഉണ്ട് എന്ന് പറയാം. അല്ലാതെ ജനങ്ങളുടെ ഏതെങ്കിലും ഒരു പ്രശ്നം സംബന്ധിച്ച് കോടതിയെ സമീപിക്കുകയോ കേസ് നടത്തി വിജയിപ്പിക്കുകയോ ചെയ്യണ്ട ആവശ്യമില്ല. കാരണം പലർക്കും പഠിച്ച പണി അറിയില്ലെന്നത് തന്നെ. കേരള ബാർ കൗൺസിലിൽ എൻ റൊൾ ചെയ്ത വക്കിലന്മാർ അൻപതിനായിരം വരുമത്രെ അതിൽ മുപ്പതിനായിരം പേർ ഇപ്പോഴും വക്കീലായി പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചിട്ടില്ലെന്ന് ഹിന്ദു പത്രം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യുകയുണ്ടായി- അതിനർഥം ? ഗേറ്റിലും ലെറ്റർഹെഡ്ഡിലും അഡ്വക്കറ്റ് എന്ന് പേർ വെക്കാനുള്ള കടലാസേ ഇവരുടെ കയ്യിലുള്ളൂ എന്നാണു-നമ്മുടെ നാട്ടിൽ രാഷ്ട്രീയം കളിക്കാനും കല്ല്യാണം കഴിക്കാനും ഇത് ധാരാളമാണല്ലോ (പി .എസ് .ശ്രീധരൻ പിള്ള, സുരേഷ് കുറുപ്പ് എന്നിങ്ങിനെ വിരലിലെണ്ണാവുന്ന പണി അറിയാവുന്ന വക്കീൽ -രാഷ്ട്രീയക്കാർ മേൽപ്പറഞ്ഞതിന് അപവാദമാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ) അപ്പോൾ നമുക്ക് ചെയ്യാവുന്നത് അടൂത്ത തെരഞ്ഞെടുപ്പിലെങ്കിലും സ്‌ഥാനാർഥിയാകാനുള്ള ഒരു യോഗ്യതയായി അവരവരുടെ പ്രൊഫഷനിൽ (-ഇവിടെ വക്കീൽ പണിയെപ്പറ്റിയാണു പറയുന്നത് .കാരണം ഒരു ഡോക്ടറയോ എഞ്ചിനീയറെയോ അതുപോലെ ഉയർന്ന വിദ്യാഭ്യാസമുള്ള ആരേയും നമ്മുടെ സഥാനാർഥിയായി കിട്ടില്ലല്ലോ-)പ്രാവീണ്യം തെളിയിച്ചവരായിരിക്കണം എന്നോരു തീരുമാനം ഇലക്ഷൻ കമ്മീഷനായിട്ട് എടുക്കാൻ സാദ്ധ്യതയില്ലാത്തതിനാൽ നമ്മൾ വോട്ടർമാർ തീരുമാനിക്കേണ്ടിയിരിക്കുന്നു വക്കീൽ പണി ഒരു ജീവിത മാർഗ്ഗമാക്കാൻ കഷ്ടപ്പെട്ടു പഠിക്കുന്ന വിദ്യാർഥികളെ പരിഹസിക്കുന്ന ഇടപാടല്ലേ ലോ അക്കാദമി പോലുള്ള സംവിധാനങ്ങൾ? മാർക്കിന്റെ അടിസ്‌ഥാനത്തിലല്ലാതെ ശുപാർശയുടെ ബലത്തിൽ പ്രവേശനം നേടുകയും പിന്നീട് രാഷ്ട്രീയം വയറ്റുപിഴപ്പാക്കുകയും ചെയ്തവരുടെ ഒരു ലിസ്റ്റ് കിട്ടണമെങ്കിൽ തിരുവനതപുരം ലോ അക്കാദമിയിൽ അന്വേഷിച്ചാൽ മതിയെന്ന് പലരും പറയുന്നു- സംഘടനാപരമായ വിയോജിപ്പുകൾക്കതീതമായി നീതിക്ക് വേണ്ടി ഒറ്റക്കെട്ടായി പോരാടുന്ന ലോ അക്കാദമി വിദ്യാർഥികൾക്കെന്റെ ഐക്യദാർഡ്യം. കുട്ടികൾ ശ്രദ്ധിക്കുക : നിങ്ങളെ സഹായിക്കാനാണെന്ന് പറഞ്ഞുവരുന്ന രാഷ്ട്രീയ പാർട്ടികളെ കഴിവതും പടിക്ക് പുറത്ത് നിർത്തുക ഇല്ലങ്കിൽ നിങ്ങൾ പടിക്ക് പുറത്താകും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....