ലോ അക്കാദമി സമരം ഒത്തുതീർപ്പാക്കാൻ സിപിഎം ശ്രമം. പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി അക്കാദമി ഡയറക്ടർ നാരയണൻ നായരെ എ കെ ജി സെന്ററിലേക്ക് വിളിപ്പിച്ചു. നാരായണന്‍ നായര്‍ക്കൊപ്പം സഹോദരനും സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എംഎല്‍എയുമായ കോലിയക്കോട് കൃഷ്ണന്‍ നായരും എകെജി സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ പ്രിന്‍സിപ്പലിനെ മാറ്റില്ലെന്നും ലക്ഷ്മി നായര്‍ക്ക് വേണമെങ്കില്‍ സ്വയം രാജിവെക്കാമെന്നും അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി. ഇന്നു വൈകിട്ട് നിര്‍ണായകമായ ഡയറക്ടര്‍ ബോര്‍ഡ് യോഗം നടക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സിപിഎമ്മിന്റെ ഈ തിരക്കിട്ട നീക്കമെന്നാണ് സൂചന. എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളും മറ്റു രാഷ്ട്രീയ പാർട്ടികളും ഒരേനിലപാടില്‍ ഉറച്ചുനിൽക്കുമ്പോൾ മാനേജ്മെന്റിനെ പിണക്കാതെതന്നെ പ്രശ്നം പരിഹരിക്കുന്നതിനാണ് സി പി എം ശ്രമിച്ചത്. അതേസമയം, പ്രിന്‍സിപ്പലിനെ മാറ്റാതെ സമരത്തില്‍ നിന്ന് അണുവിട മാറില്ലെന്നു എസ് എഫ് ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ വ്യക്തമാക്കി. അതേസമയം, പാര്‍ട്ടി പറയുന്നതാണ് തന്റെ നിലപാടെന്നാണ് കോലിയക്കോട് കൃഷ്ണന്‍ നായര്‍ പ്രതികരിച്ചത്. സമരത്തെക്കുറിച്ച് ഇന്നലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ അതെ അഭിപ്രായങ്ങള്‍ തന്നെയാണ് ഇക്കാര്യത്തില്‍ തനിക്കുളളതെന്നും വിദ്യാര്‍ഥി സമരത്തെ രാഷ്ട്രീയ പ്രശ്‌നമായി മാറ്റാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....