അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതിയെ സമീപിക്കും. സിന്‍ഡിക്കേറ്റ് യോഗത്തില്‍ അവതരിപ്പിച്ചത് ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ്. സിന്‍ഡിക്കേറ്റ് ഉപസമിതി ചില വിദ്യാര്‍ഥികളില്‍ നിന്നുമാത്രമാണ് തെളിവെടുത്തത്. അധ്യാപകരോടും എന്നോടും പേരിന് ഒന്നു രണ്ടു ചോദ്യങ്ങള്‍ ചോദിച്ചു. എന്നെ മാറ്റാന്‍ നോക്കേണ്ട. വിദ്യാര്‍ഥി സമരം തുടരുന്ന ലോ അക്കാദമി നാളെയോ മറ്റന്നാളോ തുറക്കുമെന്ന് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍.താന്‍ രാജിവെയ്ക്കുന്ന പ്രശ്നമേയില്ല. അതുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. അത്തരത്തിലുളള ഒരു പ്രചാരണവും ശരിയല്ല.ലോ അക്കാദമി ലോ കോളെജ് ഒരു സ്വകാര്യ സ്ഥാപനമാണ്. ആരെങ്കിലും പറഞ്ഞാല്‍ പ്രിന്‍സിപ്പാളിന് ഇറങ്ങിപ്പോകാന്‍ പറ്റില്ല. കോളെജ് ഭരണസമിതി തനിക്ക് പിന്തുണ തന്നിട്ടുണ്ട്. ആരോപണങ്ങളെല്ലാം ഊതിപ്പെരുപ്പിച്ചതാണെന്നും അവര്‍ പറഞ്ഞു. ഒരു ലോറിയില്‍ കൊണ്ടുപോകേണ്ട അത്ര രേഖകളാണ് അവര്‍ രണ്ടുദിവസം കൊണ്ട് നല്കാന് ആവശ്യപ്പെട്ടത്. മൂന്നുവര്‍ഷത്തെ രേഖകള്‍ അവര്‍ ചോദിച്ചു. അതുകൊണ്ടു തന്നെ ചിലത് നല്കാന് കഴിഞ്ഞിട്ടില്ല. തനിക്ക് വിലക്കേര്‍പ്പെടുത്തിയ സിന്‍ഡിക്കേറ്റ് യോഗ തീരുമാനത്തിന് മേല്‍ സര്‍ക്കാര്‍ നടപടി ഉണ്ടായാല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും നോട്ട് ചെയ്തുവെച്ചിട്ടുണ്ടെന്നും നിയമപരമായി നീങ്ങുമെന്നും ലോ അക്കാദമി പ്രിന്‍സിപ്പലായ ലക്ഷ്മി നായര്‍. കോടതിയില്‍ തങ്ങള്‍ക്കും അവസരം കിട്ടുമെന്നും എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് തെളിയിക്കുമെന്നും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറില്‍ അവര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുളളവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എല്ലാം കള്ളമാണെന്നും ലക്ഷ്മി നായര്‍ ഇന്നും ആവര്‍ത്തിച്ചു. ഓണ്‍ റെക്കോഡില്‍ വന്നിരുന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞെന്ന് കരുതി അത് വിശ്വസിക്കേണ്ട കാര്യമുണ്ടോ? ഇപ്പോള്‍ പരാതികളുടെയും ആരോപണങ്ങളുടെയും കാലമാണ്. ആര്‍ക്കും പരാതിപ്പെടാല്ലോ. താന്‍ തുടങ്ങിയിട്ടില്ലെന്നും കേസ് കൊടുക്കാന്‍ കിടക്കുന്നല്ലേയുള്ളുവെന്നും അവര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇപ്പോള്‍ താന്‍ സ്കിപ്പ് ചെയ്യുകയാണ്. അവരാണ് ഫൈറ്റ് ചെയ്യുന്നത്. എല്ലാ കാര്യങ്ങളും എടുത്തുവെക്കുന്നുണ്ട്. അവര്‍ പറയാനുളളത് എല്ലാം പറയട്ടെ. ഇവരുടെ പരിപാടികള്‍ തീര്‍ന്നതിനുശേഷം നിയമനടപടികള്‍ സ്വീകരിക്കും. ഐഡന്റി ഫൈ ചെയ്ത് ഏറ്റവും മോശമായ ആരോപണങ്ങള്‍ പറഞ്ഞവര്‍, തെറ്റായ കാര്യങ്ങള്‍ പറഞ്ഞവര്‍, കള്ളം പറഞ്ഞവര്‍, പബ്ലിക് മീഡിയയില്‍ ഇരുന്ന് സംസാരിച്ചവര്‍, ഓണ്‍ലൈനും മറ്റു മീഡിയകള്‍ വഴിയും തെറ്റായി പ്രചരിപ്പിച്ചവര്‍ ഇതെല്ലാം താന്‍ എടുത്തുവെക്കുന്നുണ്ട്. ഇതിനൊക്കെ സമയമുണ്ട. എസ്സിഎസ്ടി, കുട്ടികളെ പണിയെടുപ്പിച്ചു, താന്‍ അതു പറഞ്ഞു, അങ്ങനെ മോശമായി പറഞ്ഞു എല്ലാം നോട്ട് ചെയ്തു വെച്ചിട്ടുണ്ട്. ലീഗലായി മാത്രമായിരിക്കും നീങ്ങുന്നതെന്നും ലക്ഷ്മി നായര്‍ വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....