News Beyond Headlines

26 Tuesday
November

‘പാതാളഭരണി വരണ്ടിയുണ്ടോ സഖാവേ, നാവു തപ്പിയെടുക്കാൻ… ?’

ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ ലക്ഷ്മി നായര്‍ക്കെതിരെ നടത്തുന്ന സമരം മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചിട്ടും എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ എം സ്വരാജ് മാത്രം പ്രതികരിക്കാതിരിക്കുന്നതെന്ന് അഡ്വ: ജയശങ്കര്. സമരത്തിന്റെ മുന്‍‌പന്തിയില്‍ എസ് എഫ് ഐ ആണുള്ളത്. വി.എസ്.അച്യുതാനന്ദന്‍, വി.എം.സുധീരന്‍, കാനം രാജേന്ദ്രന്‍ എന്നിവരെല്ലാം വന്നുപോയിക്കഴിഞ്ഞിട്ടും സ്വരാജ് ഒരാശംസ സന്ദേശം പോലും അയച്ചിട്ടില്ലെന്നും ജയശങ്കര്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു. അഡ്വ: ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: പാതാളഭരണിവരണ്ടിയുണ്ടോ സഖാവേ, നാവു തപ്പിയെടുക്കാൻ ? ലാ അക്കാദമി ലാ കാളേജ് വിദ്യാർത്ഥികളുടെ ലക്ഷ്മി നായർ വിരുദ്ധ സമരം ജനത്തിരക്കേറിയ മൂന്നാം വാരത്തിൽ പ്രവേശിച്ചിട്ടും സമരത്തിന്റെ മുൻപന്തിയിൽ എസ്.എഫ്.ഐ. ഉണ്ടായിട്ടും സഖാവ് സ്വരാജ് നായർ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് പാർട്ടിക്കാർ തന്നെ ചോദിക്കാൻ തുടണ്ടിയിരിക്കുന്നു. എസ്.എഫ്.ഐ.യുടെ മുൻ സംസ്ഥാനസെക്രട്ടറി, ഡിഫിയുടെ സെക്രട്ടറി, തൃപ്പൂണിത്തുറ എം.എൽ.എ., വിപ്ലവ തീപ്പന്തം എന്നീ നിലകളിലൊക്കെ സമരപ്പന്തൽ സന്ദർശിച്ചു വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ നായരുകുട്ടിക്ക് ബാധ്യതയുണ്ട്. മാത്രമല്ല വി.എസ്.അച്യുതാനന്ദൻ, വി.എം.സുധീരൻ, കാനം രാജേന്ദ്രൻ എന്നിവരൊക്കെ വന്നുപോയിക്കഴിഞ്ഞു. ബി.ജെ.പി.നേതാവ് മുരളീധരൻ പന്തലിൽ ഉപവാസം വരെ നടത്തിക്കളഞ്ഞു. എന്നാൽ ഫേസ്ബുക്ക് വഴിയെങ്കിലും ഒരാശംസാസന്ദേശം അയക്കാൻ സ്വരാജിന് സാധിച്ചില്ല. വി.എസ്.അച്യുതാനന്ദനും വി.എം.സുധീരനും വി.മുരളീധരനും കാനം രാജേന്ദ്രനും ഇല്ലാത്ത ഒരു പരാധീനത സ്വരാജിനുണ്ട്. അദ്ദേഹം പിൻവാതിലിലൂടെ ലാ അക്കാദമിയിൽ പ്രവേശനം നേടി, 'നല്ല' മാർക്കോടെ ബിരുദം നേടിയ ആളാണ്. എന്തിന് സ്വരാജിനെ പറയണം? ലാ അക്കാദമിക്കെതിരെ സുരേഷ്കുറുപ്പ്‌പോലും പ്രതികരിക്കില്ല. കാരണം അദ്ദേഹവും അക്കാദമി പ്രോഡക്ട് ആണ്. പാർട്ടിഭേദമന്യേ യുവതലമുറയിലെ ഒട്ടുമിക്ക നേതാക്കളും ലാ അക്കാദമി ഉൽപ്പന്നങ്ങളാണ്. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും (പിന്നെ തൃശ്ശൂരും) മാത്രം സർക്കാർ ലോ കോളേജുകൾ ഉണ്ടായിരുന്നകാലത്തു നിരങ്ങിപാസ്സുകാരായ നേതാക്കന്മാർക്ക് ലാ അക്കാദമിയിലല്ലാതെ ഒരിടത്തും അഡ്മിഷൻ കിട്ടുമായിരുന്നില്ല. അക്കാദമിക്ക് പിൻവാതിൽ അല്ലാതെ മുൻവാതിൽ ഉണ്ടായിരുന്നേയില്ല. ത്രിവത്സര എൽഎൽ.ബി പ്രവേശനത്തിന് രാഷ്ട്രീയ സ്വാധീനം മാത്രമായിരുന്നു യോഗ്യത. കോൺഗ്രസിന്, കമ്മ്യൂണിസ്റ്റിനു, ലീഗിന്, ബി.ജെ.പി.ക്ക്- എല്ലാവർക്കും യഥാശക്തി സീറ്റുകൾ വീതിച്ചുകൊടുക്കുകയായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടും, സി.അച്യുതമേനോനും മുതൽ കൊടുത്ത ശുപാർശകത്തുകൾ ഡോ.നാരായണൻ നായർ ഫയലാക്കി സൂക്ഷിച്ചിട്ടുണ്ട്. അക്കാദമിക്കെതിരെ പ്രതികരിക്കുന്നത് ഏത് പൊന്നുമോനായാലും സൂക്ഷിക്കണം. അല്ലെങ്കിൽ ശുപാർശ കത്ത് പുറത്തുവരും. ഒരാൾക്ക് അഡ്മിഷൻ നൽകാൻ ഒന്നിലധികം നേതാക്കളിൽ നിന്നും ശുപാർശ കത്ത് വാങ്ങലും പതിവാണ്. ഉദാഹരണത്തിന്, വെളിയം ഭാർഗവാന്റെ കത്തുമായി ചെന്നാൽ അതുവാങ്ങിവെച് ഇനി പി.എസ്.ശ്രീനിവാസന്റെ ഒരു കത്തുകൂടി കൊണ്ടുവന്നാൽ നോക്കാം എന്നുപറയും നാരായണൻ നായർ. അങ്ങനെ ലാ അക്കാദമി വഴി നിയമബിരുദം നേടിയ പലരും അത്യുന്നതസ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫ് കേരളാ കോൺഗ്രസ് ക്വാട്ടയിൽ കയറിയ ആളാണ്. കെ.എം.ജോർജ് ആണോ കെ.എം. മാണിയാണോ അതോ രണ്ടുപേരുംകൂടിയാണോ ശുപാർശ ചെയ്തതെന്നറിയില്ല. ഈ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ്, പൊതുസ്ഥാപനമായി ആരംഭിച്ച ലാ അക്കാദമി സ്വകാര്യ സ്വത്താക്കി മാറ്റാൻ നാരായണൻ നായർക്ക് സാധിച്ചത്. പാട്ടത്തിനു കിട്ടിയ സ്ഥലം പിന്നീട് പതിപ്പിച്ചെടുക്കാൻ സാധിച്ചതും ഈ രാജ്യത്തെ ഭരണഘടനയും പാർലമെന്റും നിയമസഭയും പാസാക്കിയ നിയമങ്ങളും അക്കാദമിക്ക് ബാധകമല്ലാതായതും അതുകൊണ്ടുതന്നെ. ഇടതുപക്ഷം ഭരിച്ചാലും വലതുപക്ഷം ഭരിച്ചാലും അദ്ദേഹത്തിന് പേടിക്കണ്ട. ഇനി ബി.ജെ.പി.വന്നാലും കുഴപ്പമില്ല. വല്ല മാവോയിസ്റ്റുകളോ മറ്റോ അധികാരം പിടിച്ചെടുക്കാൻ സാധ്യതയുണ്ടായാൽ അവർക്കും പിൻവാതിലിലൂടെ പ്രവേശനം നൽകാൻ മടിക്കില്ല. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞു വിദ്യാർത്ഥികൾ സമരം എത്രയും വേഗം പിൻവലിച്ചു ലക്ഷ്മി മാഡത്തിനോട് മാപ്പുപറയുന്നതാണ് അവർക്ക് നല്ലത്. സമരക്കാരെ സഹായിക്കാൻ വിദ്യാഭ്യാസമന്ത്രിയും വരില്ല മുഖ്യമന്ത്രിയും വരില്ല. പ്രതിപക്ഷ നേതാവിനെയും പ്രതീക്ഷിക്കണ്ട. ലാ അക്കാദമി സ്ഥലം പിശകാണ്. സൂക്ഷിക്കണം അല്ലെങ്കിൽ തടി കേടാവും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....