കാവ്യാമാധവനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ കുടുങ്ങാന്‍ പോകുന്നത് നിരവധി പേര്‍.ഫെയ്സ്ബുക്ക് ഫേക്ക് ഐഡികളില്‍ നിന്നാണ് കാവ്യയ്ക്കെതിരെ അധിക്ഷേപങ്ങള്‍ ഉണ്ടായത്. അശ്ശീലമായി അധിക്ഷേപിച്ച് കമന്റിട്ട ഫെയ്സ്ബുക്ക് ഐഡികളുടെ വിവരങ്ങള്‍ നല്‍കാന്‍ ഫെയ്സ്ബുക്കിനോട് പൊലീസ് കത്ത് മുഖേന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസമെടുക്കും.വിവരങ്ങള്‍ ലഭിച്ചാലുടന്‍ കേസില്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. വി ഹേറ്റ് കാവ്യ, വി ഹേറ്റ് കാവ്യ അന്റ് ദിലീപ് തുടങ്ങിയ പേരുകളില്‍ ആരംഭിച്ച ഫെയ്സ്ബുക്ക് ഐഡികള്‍ ഇന്ത്യയ്ക്ക് പുറത്ത് നിന്നാണ് ഉപയോഗിച്ചതെന്ന ഐപി അഡ്രസ്സ് ലൊക്കേറ്റ് ചെയ്തപ്പോള്‍ സൈബര്‍ പൊലീസിന് വിവരം ലഭിച്ചു. ഈ ഐഡികളുടെ ഉപയോക്താക്കളെ കണ്ടെത്തണമെങ്കില്‍ കൂടുതല്‍ സമയം വേണമെന്നാണ് പ്രഥമികമായി ലഭിക്കുന്ന സൂചന.കാവ്യമാധവന്റെ ഓണ്‍ലൈന്‍ വിപണന വെബ്സൈറ്റായ ലക്ഷ്യയുടെ ഫെയ്സ്ബുക്ക് പേജിലും കാവ്യയുടെ ഫെയ്സ്ബുക്ക് പേജിലും വന്ന അധിക്ഷേപങ്ങള്‍ക്കെതിരെയാണ് എറണാകുളം റേഞ്ച് ഐജിക്ക് കാവ്യമാധവന്‍ രേഖമൂലം പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വനിത സിഐ കാവ്യയില്‍ നിന്നും മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കാവ്യയുടെ ഫെയ്സ്ബുക്ക് പേജിലെ അവസാനത്തെ പോസ്റ്റ് 2016 നവംബര്‍ 23 നാണ്. അതായത് ദിലീപ് കാവ്യ വിവാഹത്തിന്റെ രണ്ട് ദിവസം മുന്‍പ്. ഈ പോസ്റ്റിലടക്കമുള്ള അധിക്ഷേപപരിഹാസ കമന്റുകള്‍ ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഈ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ളവ ഉള്‍ക്കൊള്ളിച്ചാണ് പരാതി നല്‍കിയതെന്നാണ് വിവരം.ചില ഫേക്ക് ഐഡികളില്‍ നിന്ന് അശ്ലീലചുവയുള്ള കമന്റുകള്‍ വന്നത്. ഇവരെയാണ് പ്രധാനമായും കാവ്യ പരാതിയില്‍ എടുത്ത് പറയുന്നത്.ഈ മാസം 19 നാണ് കാവ്യ ഐജിക്ക് പരാതി നല്‍കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....