News Beyond Headlines

27 Wednesday
November

ദാഹിച്ചു വലയുന്ന ഭൂമി, നാട് വരണ്ടുണങ്ങുന്നു

തുള്ളിക്കൊരു കുടം കണക്കെ മഴ പെയ്തിരുന്ന നാട്ടില്‍ കഴിഞ്ഞ വര്‍ഷം പെയ്ത മഴ മുഴുവനും കൊണ്ടു പോലും ഒരു കുടം നിറഞ്ഞില്ല.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് മഴക്കുറവ് 34 %. സാധാരണയായി മഴക്കുറവ് 25 %മാണെങ്കില്‍ പോലും കടുത്ത വരള്‍ച്ചയെന്ന സ്ഥിതിയിലേക്ക് നീങ്ങുന്ന നാടാണ് കേരളം. 2016 കേരളത്തില്‍ ആകെ ലഭ്യമായത് 186 സെന്റീ മീറ്റര്‍ മഴയാണ്.പ്രതീക്ഷിച്ചത് 310 സെന്റീമീറ്ററും. അതായത്,34% കുറവാണ് കഴിഞ്ഞ വര്‍ഷം അനുഭവപ്പെട്ടത്.ജനുവരി മുതല്‍ മെയ് വരെ കേരളത്തില്‍ 60 % മഴയാണ് കേരളത്തിന് ലഭ്യമാകേണ്ടത്.കഴിഞ്ഞ വര്‍ഷം എല്ലാ മഴ സീസണുകളും കേരളത്തിന് നഷ്ടമായി.47 സെന്റീമീറ്റര്‍ മഴ പെയ്യേണ്ടിയിരുന്ന വടക്കു കിഴക്കന്‍ തുലാവര്‍ഷം പെയ്തിറങ്ങിയത് ആകെ 18 % മാത്രം.അതായത് 61% കുറവ്.മറ്റു ജില്ലകളെ അപേക്ഷിച്ച് കോഴിക്കോടും തിരുവനന്തപുരത്തും മാത്രം ഇതേ കാലയളവില്‍ 80 % മഴക്കുറവാണുണ്ടായത്.

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍-സെപ്‌ററംബര്‍ 2016 ലഭിച്ചത്-135.3 സെന്റീമീറ്റര്‍ ലഭിക്കേണ്ടിയിരുന്നത്-203.9 സെന്റീമീറ്റര്‍ കുറവ്-34% വടക്കു കിഴക്കന്‍ തുലാവര്‍ഷം ഒക്‌ടോബര്‍ -ഡിസംബര്‍ ലഭിച്ചത്-185 മില്ലീമീറ്റര്‍ ലഭിക്കേണ്ടിയിരുന്നത്-480.7 മില്ലീമീറ്റര്‍ കുറവ്-62% ഈ വര്‍ഷത്തെ ഇതു വരെയുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 1.8 മില്ലീ മീറ്റര്‍ മഴ മാത്രമാണ് കേരളത്തില്‍ പെയ്തിരിക്കുന്നത്.അതായത് 7.4 മില്ലീ മീറ്റര്‍ പെയ്യേണ്ടിടത്താണിത്.76% മഴക്കുറവ്.
കാലവര്‍ഷം ദുര്‍ബലമാകുമ്പോള്‍ കേരളത്തെ വരള്‍ച്ചയില്‍ നിന്ന് രക്ഷിച്ചിരുന്ന തുലാവര്‍ഷത്തിനും ശക്തി പ്രാപിക്കാനായില്ലെന്നത് കടുത്ത വേനലെന്ന പ്രതിഭാസത്തിലേക്കുള്ള ദുര്‍ഘടമായ കാലത്തിന്റെ മുന്നോടിയാണെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന.വയനാട് പോലെ വന സമൃദ്ധിയുള്ള ജില്ലകളില്‍ പോലും മഴ കാര്യമായി ലഭിച്ചില്ല.കഴിഞ്ഞ വര്‍ഷം ജനുവരിയിലും ഫെബ്രുവരിയിലും പെയ്യേണ്ട മഴയുടെ അളവില്‍ വലിയ കുറവാണുണ്ടായത്.വേനല്‍ മഴയും ഗണ്യമായി കുറഞ്ഞു.കഴിഞ്ഞ വര്‍ഷം പെയ്യേണ്ട മഴയുടെ അളവിലെ കുറവ് ഗണ്യമായി ബാധിക്കുന്നത് ഈ വര്‍ഷമാണ്.അതായത് ജല സമൃദ്ധിയുള്ള നാട്ടില്‍ ഭൂഗര്‍ഭ ജല ലഭ്യത കുറയും.മണ്ണില്‍ താഴേണ്ട മഴ വെള്ളം കിട്ടാതെ വരുമ്പോള്‍ ഭൂമി വരണ്ടുണങ്ങും.അങ്ങു വടക്കു മുതല്‍ തെക്ക് ഇങ്ങ് തിരുവനന്തപുരം വരെ 41 നദികളും കുളങ്ങളും തടാകങ്ങളും കിണറുകളും ആവോളം വെള്ളം തന്നിരുന്നിടത്ത് അവയെല്ലാം വറ്റി വരളുകയാണ്.ശുദ്ധമല്ലെങ്കിലും വെള്ളം സമൃദ്ധമായുണ്ടായിരുന്ന പടിഞ്ഞാറന്‍ ജില്ലകളിലെ വരെ കിണറുകള്‍ വറ്റുകയാണ്.
ജനുവരി ആയപ്പോള്‍ തന്നെ കിലോമീറ്ററുകളോളം കുടം കൈയ്യിലേന്തി വെള്ളത്തിന് പോകുന്ന വീട്ടമ്മമാരേയും പഞ്ചായത്തു പൈപ്പുകളുടെ ചുവട്ടില്‍ ക്യൂ നില്‍ക്കുന്നവരുടെയും എണ്ണം കഴിഞ്ഞ കാലത്തേക്കാള്‍ വളരെ കൂടുതല്‍.തോടുകളിലെ ഓലികളുടെ എണ്ണം കൂടുന്നു.1983ല്‍ കടുത്ത വരള്‍ അനുഭവിച്ച നാടാണ് കേരളം.അതിനു ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിലും വരള്‍ച്ചയുടെ പടവുകള്‍ മലയാളികള്‍ താണ്ടിയിരുന്നു.പക്ഷെ ഇതില്‍ നിന്നൊന്നും പാഠമുള്‍ക്കൊള്ളാതെ മുന്നോട്ട് പോകുകയായിരുന്നു സംസ്ഥാനം. മഴക്കുഴികള്‍ കുത്തുകയും ജലശ്രോതസ്സ് സംരക്ഷിക്കുകയും ചെയ്യേണ്ടിയിരുന്ന കാലത്ത് അതു ചെയ്തില്ല.മാറി മാറി വരുന്ന സര്‍ക്കാരുകളും അതിനു വേണ്ട പ്രത്യേക പാക്കേജുകളും നടപ്പാക്കിയില്ല.കതിരേക്കൊണ്ടെ വളം വെക്കുന്നതു പോലെ വരള്‍ച്ച അനിവാര്യമാകുന്ന കാലത്ത് മാത്രമാണ് നീര്‍ത്തടം സംരക്ഷിക്കണം ,ജലശ്രോതസുകള്‍ സംരക്ഷിക്കണം നദികളിലെ മണലൂറ്റല്‍ നിര്‍ത്തണം, മഴക്കുഴികള്‍ കുത്തണം,1 വന നശീകരണം തടയണം തുടങ്ങിയ നിലവിളികള്‍ ചില ഭാഗങ്ങളില്‍ നിന്നുയരുന്നത്.പക്ഷെ ഇതിനൊന്നും ഉചിതമായ സമയത്ത് ഉചിതമായ നയങ്ങള്‍ അധികാര കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നില്ല.പ്രതിസന്ധികളുണ്ടാവുന്നതിനു മുന്‍പ് മുന്‍കരുതല്‍ എന്ന നയത്തിന് തീരുമാനമില്ല.
പാറപൊട്ടിക്കലും ചതുപ്പു നികത്തലും കൃഷി ഭൂമിയില്‍ ഫ്‌ലാറ്റു കെട്ടലും യഥേഷ്ടം നടക്കുന്നുണ്ട്.ഇതൊക്കെ കാലാവസ്ഥയെ കാര്യമായി ബാധിക്കുമെന്ന് ചിന്തിച്ചു തുടങ്ങുമ്പോഴേക്കും പ്രകൃതി പൂര്‍ണമായും മാറിക്കഴിയും.മണലൂറ്റിയൂറ്റി ചില നദികള്‍ കരയായി പരിണമിച്ചിരിക്കുന്നു.പരിസ്ഥിതി ദുര്‍ബ്ബല പ്രദേശത്തു പോലും കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കുന്നു.അതൊക്കെ പണമൊഴുക്കി നേടുന്ന അനുമതികളാണ്.പക്ഷെ ഒന്നു മനസിലാക്കണം മഴ പെയ്യാതെ മണ്ണില്‍ കുരുപ്പ പോലും മുളക്കാതെ ഈ പ്രതിസന്ധി മുന്നോട്ടു പോകും. 2016ലെ കാലവര്‍ഷത്തിന്റെ പിന്‍വാങ്ങല്‍ എല്‍നിനോ എന്ന ലോക കാലാവസ്ഥാ പ്രതിഭാസത്തിന്റെ സൂചനയായിരുന്നു.സാധാരണയായി മഴക്കുറവനുഭവപ്പെടുന്ന അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ കനത്ത മഴയും കൊടുങ്കാറ്റും വെള്ളപ്പൊക്കവും ജനജീവിതം പാടേ ദുസഹമാക്കി തീര്‍ത്തതും എല്‍ നിനോയുടെ വിളയാട്ടമാണ്.ആഗോള ്യൂകാലാവസ്ഥാ ക്രമത്തെ മുഴുവന്‍ തലതിരിച്ചാക്കുന്ന അവസ്ഥയാണ് എല്‍ നിനോ സൃഷ്ടിക്കുന്നത്.ഈ പ്രതിഭാസത്തിന്റെ ശക്തി കുറഞ്ഞു വരുന്നതായി ആഗോള തലത്തില്‍ സൂചനകളുണ്ട്. ഈ വേനലിനെ നാമെങ്ങനെ നേരിടും എന്നതും പ്രശ്‌നമാണ്.
വേനല്‍ മഴ ശക്തമായില്ലെങ്കില്‍ കേരളം കടുത്ത വരള്‍ച്ചയെ നേരിടേണ്ടി വന്നേക്കുമെന്ന സൂചനകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്.മഴ കരുത്തായ പെയ്തിറങ്ങിയാല്‍ മാത്രമേ വെള്ളവും വെളിച്ചവും യഥേഷ്ടം ലഭ്യമാകൂ.ജല വൈദ്യുതിയെ ഏറ്റവുമധികം ആശ്രയിക്കുന്ന സംസ്ഥാനത്ത് പദ്ധതി പ്രദേശങ്ങളിലുണ്ടായ മഴക്കുറവ് കേരളത്തെ ഇരുട്ടിലാക്കും.ജലവൈദ്യുത പദ്ധതികളെ മാത്രമായശ്രയിക്കാതെ വൈദ്യുതിക്കുള്ള മറ്റു വഴികള്‍ കൂടി കണ്ടെത്തേണ്ടതുണ്ട്.എങ്കില്‍ മാത്രമേ വരള്‍ച്ചാകാലത്ത് ഇരുട്ടിലേക്കു നീങ്ങാതെ പിടിച്ചു നില്‍ക്കാനാകൂ.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....