പോപ്പ് ഗായകന്‍ മൈക്കിള്‍ ജാക്‌സനെ കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തലുമായി മകള്‍ പാരിസ് ജാക്‌സണ്‍. ദുരൂഹതകള്‍ ബാക്കിയാക്കി മൈക്കിള്‍ ജാക്‌സണ്‍ മരിച്ച് എട്ട് വര്‍ഷം തികയുമ്പോഴാണ് പിതാവിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി മകള്‍ പ്രത്യക്ഷപ്പെടുന്നത്. തന്റെ പിതാവിന്റെ മരണം കൊലപാതകമാണെന്നാണ് പാരിസ് പറയുന്നത്. റോളിംഗ് സ്‌റ്റോണ്‍ എന്ന മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാരിസ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പിതാവിന്റെ ഡോക്ടറായിരുന്ന കോണ്‍റാഡ് മറേ മരുന്നുകള്‍ ഓവര്‍ഡോസായണ് നല്‍കിയിരുന്നതെന്നും എന്നാല്‍ കൊലപാതകം നടത്തിയത് ഇദ്ദേഹമല്ലെന്നും മറ്റാരൊക്കെയോ ആസുത്രണം ചെയ്ത് അതി വിദഗ്ധമായാണ് നടപ്പിലാക്കിയതെന്നും പാരിസ് പറഞ്ഞു. പിതാവിനെ പോലെ തനിക്കും കൗമാരപ്രായത്തില്‍ വളരെ മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പാരിസ് വെളിപ്പെടുത്തി. 14 വയസ്സ് മാത്രമുള്ള തന്നെയാണ് ലൈംഗികമായി ചൂഷണം ചെയ്തതെന്നും അതെന്റെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും വളരെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് താന്‍ വിഷാഗ രോഗത്തില്‍ നിന്നും മുക്തയായതെന്നും പാരിസ് പറഞ്ഞു. താന്‍ നാലു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും അവസാന ശ്രമം പരാജയപ്പെട്ടപ്പോഴായിരുന്നു മെഡിക്കല്‍ സെന്ററില്‍ ചികിത്സ തേടിയതെന്നും പാരിസ് പറഞ്ഞു. ജീവിതം ആസ്വദിക്കുകയാണ് ഇനി തന്റെ ലക്ഷ്യമെന്നും കൂടുതലായി ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും മോഡല്‍ കൂടിയായ പാരിസ് ജാക്‌സണ്‍ പറയുന്നു. മൈക്കിള്‍ ജാക്‌സണ്‍ തന്റെ ബീറ്റ് ഇറ്റ് എന്ന ഗാനം റെക്കോര്‍ഡ് ചെയ്ത സ്റ്റുഡിയോയിലാണ് പാരിസ് ജാക്‌സണ്‍ ഇപ്പോള്‍ താമസിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....