മാര്‍ച്ച് ഒന്നു മുതല്‍ തമിഴ്നാട്ടില്‍ ബഹുരാഷ്ട്ര കമ്പനികളുടെ ശീതള പാനീയങ്ങളും കുടിവെള്ളവും വില്‍ക്കില്ലെന്ന് വ്യാപരികള്‍. തമിഴ്നാട് വാണിഗര്‍ സഘാംഘ്ലിന്‍ പേരൈമ്പ് പ്രസിഡന്റ് എ.എം വിക്രംരാജയാണ് ഇക്കാര്യം അറിയിച്ചത്. നമ്മുടെ ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത് ലാഭം ഉണ്ടാക്കുന്ന വിദേശ ശക്തികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരുമെന്നും ഫെബ്രുവരി മുതല്‍ കച്ചവടക്കാരെയും ഉപഭോക്താക്കളെയും ഇത്തരം വിദേശ ഉത്പന്നങ്ങളുടെ ദോഷങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി ക്ലാസുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആറായിരത്തോളം പേര്‍ അഫിലിയേറ്റഡ് അംഗങ്ങളായിട്ടുള്ള സംഘടനയാണ് വിക്രംരാജ പ്രസിഡന്റായിട്ടുള്ള വാണിഗര്‍ സഘാംഘ്ലിന്‍ പേരൈമ്പ്. ഇതിനു പുറമെ 15.87ലക്ഷം അസോസിയേറ്റഡ് ആംഗങ്ങളും സംഘടനയിലുണ്ട്. പെപ്സിക്കോക്കെ വില്‍ക്കേണ്ടതില്ലെന്ന് 1998ല്‍ തന്നെ തീരുമാനിച്ച് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതാണെന്നും എന്നാല്‍ ഇതിന് ആവശ്യക്കാര്‍ ഏറെ ആയതിനാലാണ് വിപണിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കച്ചവടക്കാര്‍ക്ക് കഴിയാതിരുന്നതെന്നും അദേഹം പറഞ്ഞു.ജല്ലിക്കെട്ടിനെതിരായ വിദ്യാര്‍ത്ഥി സമരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സംഘടന ഇപ്പോള്‍ ഈ തീരുമാനം എടുത്തതെന്നും വിക്രംരാജ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....