മന്ത്രിസഭാതീരുമാനങ്ങള്‍ മുഴുവന്‍ ജനമറിയേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരേ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. കേന്ദ്ര വിവരാവകാശനിയമത്തിനു കീഴില്‍വരുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്തേണ്ടതാണെന്നും ചിലതു മാത്രം വെളിപ്പെടുത്തില്ലെന്ന നിലപാട് ശരിയല്ലെന്നും കാനം മംഗളത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു. മന്ത്രിസഭാതീരുമാനങ്ങള്‍ ജനത്തിനുവേണ്ടിയാണ്. അതറിയാനുള്ള അവകാശം അവര്‍ക്കുണ്ട്. മന്ത്രിസഭാതീരുമാനങ്ങള്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരേണ്ടതില്ലെന്ന് ആരു പറഞ്ഞാലും അംഗീകരിക്കാനാവില്ല. കേന്ദ്ര വിവരാവകാശനിയമത്തിലുള്ളതെല്ലാം ഇവിടെയും നടപ്പാക്കണം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മാത്രം ഒഴിവാക്കാമെന്നാണു കേന്ദ്ര വിവരാവകാശനിയമം അനുശാസിക്കുന്നത്. പുതുതായി എന്തെങ്കിലും നിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്തണമെന്നു സി.പി.ഐക്ക് അഭിപ്രായമില്ല. മന്ത്രിസഭാ തീരുമാനങ്ങളുടെ കാര്യത്തിലും അതുതന്നെയാണ് അഭിപ്രായം. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന ഔദ്യോഗികരഹസ്യനിയമം വീണ്ടും കൊണ്ടുവരാനാണ് ആരെങ്കിലും ശ്രമിക്കുന്നതെങ്കില്‍ അംഗീകരിക്കാനാവില്ല. ഭരണനിര്‍വഹണം സുതാര്യവും അഴിമതിമുക്‌തവുമാക്കനാണു വിവരാവകാശനിയമം കൊണ്ടുവന്നത്. അത് അട്ടിമറിക്കാനുള്ള നീക്കം ശരിയല്ല. വിവരാവകാശനിയത്തിനപ്പുറം ഭരണകാര്യങ്ങളില്‍ രഹസ്യം സൂക്ഷിക്കണമെന്ന് ആരു പറഞ്ഞാലും ശരിയല്ലെന്നു കാനം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോടു പുനഃപരിശോധന ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന്, അതിന്റെ ആവശ്യമില്ലെന്നും രാജ്യത്തു നിലവിലുള്ള നിയമം അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നുമായിരുന്നു കാനത്തിന്റെ മറുപടി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....