സ്പ്രിംഗ്ഫീൽഡ്, ചീഫ്‌ടെയിൻ ഡാർക് ഹോഴ്സ് എന്നീ രണ്ട് കിടിലന്‍ ബൈക്കുകളുമായി അമേരിക്കൻ കമ്പനിയായ ഇന്ത്യൻ മോട്ടോർസൈക്കിൾ. ബംഗ്ലൂരുവിലാണ് ഈ രണ്ട് ബൈക്കുകളും അവതരിപ്പിച്ചത്. യഥാക്രമം 31.55ലക്ഷം, 33.07ലക്ഷം എന്നിങ്ങനെയാണ് ഈ ബൈക്കുകളുടെ ബംഗ്ലൂരു എക്സ്ഷോറൂം വില. ആധുനിക സാങ്കേതികത ഉൾപ്പെടുത്തി ക്ലാസിക് സ്റ്റൈലിലാണ് സ്പ്രിംഗ്ഫീൽഡ് ബൈക്കിന്റെ അവതരണം. ഏത് വശത്തുനിന്നും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിലുള്ള രൂപവും മനോഭാവവുമാണ് മാറ്റ് ബ്ലാക്ക് ഫിനിഷിങ്ങില്‍ അവതരിച്ച ഈ ബ്ലാക്ക് ബാഗറിനുള്ളത്. ക്ലാസിക് സ്റ്റൈലില്‍ എത്തുന്ന ഈ രണ്ട് ബൈക്കുകൾക്കും 1811സിസി വി ട്വിൻ ടണ്ടർ സ്ട്രോക്ക് 111 എൻജിനാണ് കരുത്തേകുന്നത്. കൂടാതെ ആറ് സ്പീഡ് ഗിയർബോക്സാണ് ഈ എൻജിനിലുള്ളത്. കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കുന്ന് സീറ്റ്, വിന്റ്ഷീൽഡ്, 64.3ലിറ്റർ അക്സസറി ട്രങ്ക് എന്നീ ഫീച്ചറുകളും ബൈക്കിലുണ്ട്. എയർ അഡ്ജസ്റ്റബിൾ റിയർ സസ്പെൻഷനും കാർട്രിഡ്ജ് ഫോർക്കുമുള്ള ചാസിയാണ് ഇന്ത്യൻ സ്പ്രിംഗ്ഫീൽഡിന്റെ പ്രധാന പ്രത്യേകത. അതേസമയം, സിങ്കിൾ സീറ്റ്, ഓഡിയോ സിസ്റ്റം, എബിഎസ്, ഇലക്ട്രിക് ക്രൂസ് കൺട്രോൾ, കീലെസ് ഇഗ്നീഷൻ എന്നീ സവിശേഷതകളാണ് ഇന്ത്യൻ ചീഫ്‌ടെയിൻ ഡാർക്ക് ഹോർസിലുള്ളത്. ഫോർക്കുകൾ, ഹെഡ്രെസ്, ടേൺസിഗ്നലുകൾ, മിറർ, എയർബോക്സ് കവർ എന്നിവയെല്ലാം കറുപ്പ് നിറത്തിലാണ് നൽകിയിരിക്കുന്നതെന്നും പുതിയ ചീഫ്‌ടെയിൻ പതിപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....