News Beyond Headlines

26 Tuesday
November

‘പുലയന്‍’ എന്ന വാക്ക് സിനിമയില്‍ ഉപയോഗിക്കാന്‍ അനുവദിച്ചില്ല; അത് തെറി വാക്കാണെന്നായിരുന്നു അവരുടെ കണ്ടെത്തല്‍: രാജീവ് രവി

പ്രേക്ഷകനെ രസിപ്പിക്കാന്‍വേണ്ടിയല്ല താന്‍ സിനിമയെടുക്കുന്നതെന്ന് രാജീവ് രവി. ജീവിതയാഥാര്‍ഥ്യങ്ങളിലേക്ക് പ്രേക്ഷകനെ കൊണ്ടുനിര്‍ത്തി സംവിധായകന്‍ മാറിനില്‍ക്കും. ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നും അദ്ദേഹം പറഞ്ഞു. കുമ്മട്ടിപ്പാടം എന്ന കഥ എങ്ങനെ അവതരിപ്പിക്കണം എന്നത് മുന്‍കൂട്ടി തീരുമാനിച്ചതാണ്. ഫ്ളാഷ് ബാക്കുകളിലൂടെയാണ് ഈ സിനിമ സഞ്ചരിക്കുന്നത്. ഓര്‍മകളിലൂടെയാണ് കഥയിലേക്ക് വരുന്നത്. ബോധപൂര്‍വം തന്നെ അങ്ങനെ സിനിമ അവതരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സിനിമയില്‍ 'എന്റെ പുലയനോട് ഒരുവാക്ക് പറഞ്ഞോട്ടെ' എന്ന ഒരു പാട്ട് ഉണ്ട്. 'പുലയന്‍' എന്ന വാക്ക് ഒരിക്കല്‍പോലും സിനിമയില്‍ ഉപയോഗിക്കാന്‍ തന്നെ സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചില്ല. അതൊരു തെറിയാണെന്നായിരുന്നു ബോര്‍ഡിന്റെ കണ്ടെത്തല്‍. ആ പാട്ടിന്റെ വരിയില്‍നിന്നുപോലും ആ വാക്ക് തനിക്ക് ഒഴിവാക്കേണ്ടിവന്നു. 'പുലയന്‍' എന്നത് തെറികളുടെ കൂട്ടത്തില്‍ ഉള്ള വാക്കാണെന്നും അത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് അയച്ച കത്ത് ഇപ്പോള്‍ തന്റെ കൈവശമുണ്ട്. ഒരു പുലയസമുദായത്തിലുള്ള വ്യക്തിയാണ് ഈ സിനിമയില്‍ ഒരു പുലയകഥാപാത്രമായി അഭിനയിച്ചത്. അവര്‍ക്കാര്‍ക്കും ആ വാക്ക് ഒരു തെറിയായി തോന്നുന്നില്ലെന്നും ദേശാഭിമാനിക്കായി അനുവധിച്ച അഭിമുഖത്തില്‍ രാജീവ് രവി വ്യക്തമാക്കി. സിനിമയില്‍ പ്രധാന കഥാപാത്രമായ ഗംഗനെ അവതരിപ്പിച്ച നടന്‍ വിനായകന്‍ കമ്മട്ടിപ്പാടത്ത് ജനിച്ചുവളര്‍ന്ന വ്യക്തിയാണ്‍. സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രമായ ബാലനെ അവതരിപ്പിക്കുന്നത് ചമ്പക്കരയിലെ മാര്‍ക്കറ്റില്‍ പണിയെടുക്കുന്ന മണികണ്ഠനാണ്. നടനും നാടകപ്രവര്‍ത്തകനുമായ സുജിത് ശങ്കറാണ് തനിക്ക് മണികണ്ഠനെ പരിചയപ്പെടുത്തിയത്. മണികണ്ഠന്റെയും വിനായകന്റെയും കഥാപാത്രങ്ങള്‍ പ്രകടനപരമായതിനാല്‍ പെട്ടെന്ന്തന്നെ ശ്രദ്ധിക്കപ്പെടും. എന്നാല്‍, ദുല്‍ഖര്‍ വളരെ സൂക്ഷ്മമായ രീതിയിലുള്ള പ്രകടനമാണ് കാഴ്ചവച്ചത്. ദുല്‍ഖറിനെ നരച്ച വേഷത്തില്‍ അവതരിപ്പിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ചെറുപ്പവും പ്രായമായ അവസ്ഥയും ഒരുപോലെ കാണിക്കേണ്ടിവന്നതിനാല്‍ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായിരുന്നു ദുല്‍ഖറെന്നും രാജീവ് രവി പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....