മുഖ്യമന്ത്രിപദത്തിലേക്ക് പിണറായി എത്തുമെന്ന് ഏകദേശം ഉറപ്പായതോടെ മന്ത്രിമാരെ ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ പ്രചരിച്ചു തുടങ്ങി. സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരായി ഉയരുന്നത് സുരേഷ് കുറുപ്പിന്റെ പേരാണ്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഡോ. തോമസ് ഐസക്, ഇ.പി. ജയരാജന്‍, എ.കെ. ബാലന്‍, കെ.കെ. ശൈലജ എന്നിവരുടെ പേരുകളാണ് പ്രധാനവകുപ്പുകളുമായി മന്ത്രിസഭയില്‍ എത്താന്‍ പരിഗണിക്കപ്പെടുന്നത്. സംസ്ഥാനസെക്രട്ടേറിയറ്റംഗങ്ങളായ എം.എം. മണി, ടി.പി. രാമകൃഷ്ണന്‍ എന്നിവരും മുന്‍നിരയിലുണ്ട്. വി.കെ.സി. മമ്മത്‌കോയ, ഇടത് സ്വതന്ത്രന്‍ ഡോ.കെ.ടി. ജലീല്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍ എന്നിവരില്‍ ആരെങ്കിലും രണ്ടുപേര്‍ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പിക്കാം. തലസ്ഥാനജില്ലയില്‍ നിന്ന് ആദ്യം ഉയര്‍ന്നുകേള്‍ക്കുന്ന പേര് മുന്‍ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റേതാണ്. ആറ്റിങ്ങലില്‍ നിന്ന് നാല്പതിനായിരത്തില്‍പ്പരം ഭൂരിപക്ഷത്തില്‍ ജയിച്ച ബി. സത്യന്‍ പട്ടികജാതിപ്രാതിനിധ്യത്തിന്റെ പേരില്‍ പരിഗണിക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്. കൊല്ലം, തൃശൂര്‍ ജില്ലകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കേണ്ടതുള്ളതിനാല്‍ മേഴ്‌സിക്കുട്ടിയമ്മയുടെയും എം.സി മൊയ്തീതീന്റെയും പേരുകള്‍ പരിഗണനയിലുണ്ട്. സീനിയര്‍ നേതാക്കളെന്ന നിലയില്‍ എസ്. ശര്‍മ്മ, ജി. സുധാകരന്‍ എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. സി.പി.ഐയില്‍ നിന്ന് സി. ദിവാകരന്‍, വി.എസ്. സുനില്‍കുമാര്‍, ഇ. ചന്ദ്രശേഖരന്‍, കെ. രാജന്‍, ഇ.എസ്. ബിജിമോള്‍, പി. തിലോത്തമന്‍ തുടങ്ങിയ പേരുകളാണ് അന്തരീക്ഷത്തില്‍ പ്രചരിക്കുന്നത്. നാല് മന്ത്രിമാരാണ് സി.പി.ഐക്ക് ലഭിക്കുക. സ്പീക്കര്‍ സ്ഥാനം സി.പി.എമ്മിനും ഡെപ്യൂട്ടിസ്പീക്കര്‍ സ്ഥാനം സി.പി.ഐക്കുമാണ്. സുരേഷ് കുറുപ്പിന്റെ പേര് സ്പീക്കര്‍ പദവിയിലേക്കും പരിഗണനയിലുണ്ട്. സാമുദായിക പ്രാതിനിധ്യത്തിന്റെ പേരില്‍ ഈ പേര്‍ മുന്നിലാണ്. എന്‍.സി.പിയില്‍ നിന്ന് തോമസ് ചാണ്ടിയും എ.കെ. ശശീന്ദ്രനുമാണ് ജയിച്ചുവന്നിരിക്കുന്നത്. ഇവരില്‍ ചാണ്ടിയുടെ പേരിന് മുന്‍തൂക്കമുണ്ട്. കോണ്‍ഗ്രസ്എസിലെ കടന്നപ്പള്ളി രാമചന്ദ്രനും പരിഗണിക്കപ്പെടാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....