ഇടതുവലതു മുന്നണികള്‍ ഒന്നും നേടിയില്ലന്ന് പറഞ്ഞ് ബി.ജെ.പിയെ തള്ളിക്കളയുമ്പോഴും എ. ഡി. എ കരസ്ഥമാക്കിയത് അസൂയാവഹമായ നേട്ടം . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ബിജെപിക്ക് നേമത്ത് ജയിക്കാനും ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്താനും കഴിഞ്ഞു. മഞ്ചേശ്വരത്ത് കേവലം 89 വോട്ടിനാണ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്. അപരന്‍ 407 നേടിയ ഇവിടെ സുരേന്ദ്രന്റേത് വിജയമയി കണക്കാക്കുന്നതാണ്. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, പാലക്കാട്, വി. എസ്. അച്യുതാനന്ദന്‍ മത്സരിച്ച മലമ്പുഴ, ചാത്തന്നൂര്‍, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 10,53,654 വോട്ടായിരുന്നു നേടിയതെങ്കില്‍ ഇത്തവണ എന്‍ഡിഎ 30,27,208 വോട്ടുനേടി വന്‍ കുതിപ്പ് നടത്തി. രണ്ടിരട്ടിയോളം വോട്ടു കൂടിയപ്പോള്‍ വോട്ടിങ് ശതമാനം 6.03 ല്‍ നിന്ന് 15.01 ആയും ഉയര്‍ന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 9 ശതമാനം വോട്ട് വിഹിതവും 20 ലക്ഷം വോട്ടും ദേശീയ ജനാധിപത്യ സഖ്യം അധികമായി നേടി. അതേസമയം എല്‍ഡിഎഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 890,000 വോട്ടുകള്‍ മാത്രമാണ് കൂടിയത്. രണ്ടു വര്‍ഷം മുന്‍പ് നടന്ന ലോക് സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 12 ലക്ഷം വോട്ടുകളാണ് എന്‍ഡിഎ അധികമായി നേടിയത്. ഇരു മുന്നണികളും ഒത്തു കളിച്ചില്ലായിരുന്നെങ്കില്‍ ദേശീയ ജനാധിപത്യസഖ്യത്തിന്റെ നിരവധി പേര്‍ വിജയിക്കുമായിരുന്നു എന്ന വിലയിരുത്തലിലാണ് മുന്നണി നേതൃത്വം . തിരുവനന്തപുരം, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ക്ക് പുറമേ പാലക്കാട്ടും ഇത്തവണ മികച്ച മുന്നേറ്റമണ് ബി.ജെ. പി മുന്നണിനേടിയത്. പാലക്കാട് മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനും മലമ്പുഴയില്‍ സി. കൃഷ്ണകുമാറും രണ്ടാംസ്ഥാനത്ത് എത്തി. ജില്ലയില്‍ ബിജെപി വോട്ടുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് മടങ്ങ് വര്‍ധിച്ചു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ വിജയിച്ച മലമ്പുഴയില്‍ അദ്ദേഹത്തിനെതിരെയാണ് ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ 46,157 വോട്ടുകള്‍ നേടി രണ്ടാമതെത്തിയത്. ഇത് വലിയ രാഷ്ട്രീയ വിജയം കൂടിയാണ്. മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസിന്റെ വി.എസ്. ജോയിക്ക് 35333 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളു. പാലക്കാട് മണ്ഡലത്തില്‍ മുന്‍ എംപിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ എന്‍.എന്‍. കൃഷ്ണദാസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ശോഭാ സുരേന്ദ്രന്‍ 40076 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തിയത്. 2011ല്‍ പാലക്കാട് സി. ഉദയഭാസ്‌ക്കര്‍ നേടിയത് 22317 വോട്ടുകളായിരുന്നു. 10 മണ്ഡലങ്ങളില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം നടത്തിയ ബിജെപി നാല് മണ്ഡലങ്ങളില്‍ 25000 ത്തിലേറെ വോട്ടുകള്‍ നേടി. ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.പി. ചന്ദ്രന്‍ 28836 വോട്ടുകളും നെന്മാറ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍ 23037 വോട്ടുകളും നേടി. ഒറ്റപ്പാലത്ത് പി.വേണുഗോപാല്‍ 27605, കോങ്ങാട് രേണു സുരേഷ്, 23800 എന്നിവരാണ് മികച്ച നേട്ടം കൊയ്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....