പട്ന∙ ട്രെയിനിന്റെ ജനാലയില്‍ കൂടി യാത്രക്കാരന്റെ പഴ്‌സും മൊബൈലും തട്ടിയെടുക്കാന്‍ ശ്രമിച്ച കള്ളന്റെ അതിഭയങ്കര കഷ്ടകാലത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ട്രെയിനിന്റെ ജനാലയില്‍ തുങ്ങിക്കിടന്ന് യാത്രക്കാരന്റെ പഴ്‌സും മൊബൈലും തട്ടാനാണ് ഇയാള്‍ ശ്രമിച്ചത്. എന്നാല്‍ കള്ളന്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത കാര്യമാണ് പിന്നെ നടന്നത്. കള്ളന്റെ കൈ നീണ്ടുവരുന്നതു കണ്ട മറ്റൊരു യാത്രക്കാരന്‍ ഇയാളുടെ കൈകളില്‍ കയറിപ്പിടിച്ചതോടെ ഇയാള്‍ക്ക് പിടിവിടാനാകാതെയായി. ഇതിനിടെ ട്രെയിന്‍ മുന്നോട്ട് നീങ്ങുകയും ചെയ്തു. ട്രെയിനില്‍ തൂങ്ങിക്കിടന്ന് 15 കിലോമീറ്ററോളമാണ് ഇയാള്‍ക്കു യാത്ര ചെയ്യേണ്ടിവന്നത്. ഇത്രയും സമയം തൂങ്ങിക്കിടന്ന് ഇയാള്‍ ചെയ്ത തെറ്റിന് മാപ്പ് പറയുന്നുണ്ടായിരുന്നു. തന്റെ കൈ ഓടിഞ്ഞു പോകുമെന്നും മരിച്ചു പോകുമെന്നും കള്ളന്‍ കരഞ്ഞു പറഞ്ഞിട്ടും യാത്രക്കാര്‍ വിടാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഖഗാരിയ സ്റ്റേഷനില്‍ എത്തിയതിനു ശേഷം ഇയാളെ റെയില്‍വേ പൊലീസിനു കൈമാറി. പങ്കജ് കുമാന്‍ എന്നാണ് മോഷ്ടാവിന്റെ പേര്. ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ബിഹാറില്‍ നിന്നുള്ള ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. അവിടെ ട്രെയിന്‍ ജനാലകള്‍ വഴി കവര്‍ച്ച പതിവാണ്. ഈ ട്രെയിന്‍ ബെഗുസാരായിയില്‍നിന്നു ഖഗാരിയയിലേക്കുള്ള യാത്ര അവസാനിക്കാറായപ്പോള്‍ സാഹെബ്പൂര്‍ കമല്‍ സ്റ്റേഷനു സമീപമാണ് സംഭവം. ജനാലയ്ക്ക് ഉള്ളിലൂടെ കയ്യിട്ട് പഴ്‌സ് തട്ടാനായിരുന്നു ശ്രമം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....