കോഴിക്കോട്: സ്വര്‍ണം കടത്തുന്നതിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായശേഷം ജാമ്യത്തിലിറങ്ങിയ ചോറോട് സ്വദേശിക്കും സുഹൃത്തായ പതിയാരക്കര സ്വദേശിക്കും പോലീസ് കാവല്‍. സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ കാവലേര്‍പ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ചോറോട് ചെട്ട്യാര്‍കണ്ടി ജസീല്‍, സുഹൃത്ത് പതിയാരക്കരയിലെ ഇസ്മയില്‍ എന്നിവര്‍ക്കാണ് കാവല്‍. ഇതില്‍ ഇസ്മയില്‍ പോലീസ് കാവലിനിടെ വീട്ടില്‍നിന്നും രക്ഷപ്പെട്ടു. സെപ്റ്റംബര്‍ 12-നാണ് ജസീലിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പേസ്റ്റ് രൂപത്തിലാക്കിയ രണ്ട് ക്യാപ്സ്യൂള്‍ സ്വര്‍ണവുമായി സി.ഐ.എസ്.എഫ്. പിടികൂടി കസ്റ്റംസിനെ ഏല്‍പ്പിച്ചത്. 500 ഗ്രാം സ്വര്‍ണമുണ്ടായിരുന്നു ഇത്. ബെംഗളൂരുവഴി ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. സെപ്റ്റംബര്‍ 11-നാണ് ഇയാള്‍ ബഹ്റൈനില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയത്. വരുമ്പോള്‍ ഒരു കിലോഗ്രാം തൂക്കംവരുന്ന നാല് കാപ്സ്യൂളുകള്‍ കടത്തിയിരുന്നെന്നും ഇതില്‍ 500 ഗ്രാം തൂക്കമുള്ള രണ്ട് കാപ്സ്യൂളുകള്‍ ആര്‍ക്കാണോ സ്വര്‍ണം എത്തിക്കേണ്ടത് ആ സംഘത്തിന് നല്‍കാതെ മറിച്ച് നല്‍കിയെന്നുമാണ് പോലീസ് പറയുന്നത്. ഇസ്മയിലിനെയാണ് ഇത് ഏല്‍പ്പിച്ചതെന്ന് പറയുന്നു. ബാക്കി സ്വര്‍ണവുമായി ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയാണ് വിമാനത്താവളത്തില്‍ പിടിയിലായത്. ജാമ്യത്തിലിറങ്ങുമ്പോള്‍ തനിക്ക് ഭീഷണിയുണ്ടെന്ന് ജസീല്‍ കസ്റ്റംസിന് മൊഴി നല്‍കി. തുടര്‍ന്ന് മടന്നൂര്‍ പോലീസ് വഴി വടകര പോലീസില്‍ വിവരമറിയിക്കുകയും വടകര പോലീസെത്തി ഇയാളെ വീട്ടിലെത്തിക്കുകയുമായിരുന്നു. ജസീലിനെ തേടി വീട്ടിലും ഫോണ്‍വിളികള്‍ വന്നിരുന്നു. ജാമ്യത്തിലിറങ്ങിയാലുടന്‍ തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന് പോലീസും വിലയിരുത്തി. പേരാമ്പ്ര പന്തിരിക്കര സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പെട്ടെന്നുതന്നെ പോലീസിനെ കാവല്‍ നിര്‍ത്തിയത്. സ്വര്‍ണം മറിച്ചുനല്‍കിയത് ഇസ്മയിലിനാണെന്ന മൊഴിയെത്തുടര്‍ന്നാണ് ഇസ്മയിലിന്റെ വീട്ടിലും കാവലേര്‍പ്പെടുത്തിയത്. എന്നാല്‍ ഇസ്മയില്‍ ബുധനാഴ്ച രാവിലെ വീടിന്റെ പിറകുവശം വഴി രക്ഷപ്പെട്ടു. ജസീല്‍ വീട്ടില്‍ത്തന്നെയുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....