തൃശ്ശൂര്‍: പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കാട്ടാനയെ തുരത്താന്‍ എത്തിച്ച കുങ്കിയാനകളുടെ സംഘത്തിലുണ്ടായിരുന്ന ഹുസൈന്‍ ആണ് മരിച്ചത്. പരിക്കേറ്റ ഹുസൈന്‍ ഒരാഴ്ചയിലധികമായി ചികിത്സയിലായിരുന്നു. വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരിച്ച് കയറ്റുന്ന സംഘത്തിലെ പ്രത്യേക പരിശീലനം നേടിയ വ്യക്തിയാണ് ഹുസൈന്‍. സെപ്റ്റംബര്‍ നാലിനാണ് ഹുസൈന് പരിക്കേറ്റത്. പാലപ്പിള്ളിയില്‍ കാട്ടാനയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് കുങ്കിയാനകളെ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു. കുങ്കിയാനകളെ ഒരിടത്ത് തളച്ച ശേഷം പരിശോധന നടത്തുമ്പോള്‍ തൊട്ടടുത്ത തോട്ടത്തില്‍ നിന്ന് പാഞ്ഞടുത്ത കാട്ടാന ആക്രമിക്കുകയായിരുന്നു. ഹുസൈനെ കാട്ടാന തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ തൃശ്ശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരത്തോടെ ആരോഗ്യനില വഷളാകുകയും തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പാലപ്പിള്ളിയില്‍ കഴിഞ്ഞ കുറച്ച് കാലമായി കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. ജനവാസ മേഖലയിലുള്‍പ്പെടെയിറങ്ങി നാശമുണ്ടാക്കുന്നത് പതിവായിരുന്നു. തോട്ടം തൊഴിലാളികള്‍ കൊല്ലപ്പെടുന്ന സംഭവമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് ഇവിടെ വയനാട്ടില്‍ നിന്ന് കുങ്കിയാനകളെ എത്തിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച് ചികിത്സയില്‍ കഴിഞ്ഞ ഹുസൈന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നുവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അറിയിച്ചിരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....