കോട്ടയം വൈക്കം മുളക്കുളം പഞ്ചായത്തില്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്തതില്‍ പൊലീസ് കേസെടുത്തു. കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്തു. ഇന്നുതന്നെ പോസ്റ്റുമോര്‍ട്ടം നടത്തും. ടി.എം.സദന്‍ എന്നയാള്‍ വെള്ളൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് നടപടി. കടുത്തുരുത്തിയിലും പെരുവയിലും പരിസരപ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളാണ് ചത്തത്. ഈ മേഖലയില്‍ പലതവണ നാട്ടുകാർക്ക് കടിയേറ്റിരുന്നു. രാത്രി കാലങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാരുടെ പിന്നാലെ നായ്ക്കൾ കുരച്ചുകൊണ്ട് പായുന്നതും വളർത്തുമൃഗങ്ങളെയും മറ്റും ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് തെരുവു നായ പിന്നാലെ ഓടിയെത്തിയതോടെ രക്ഷപ്പെടാൻ അടുത്ത വീട്ടിൽ ഓടിക്കയറിയ കുട്ടി കിണറ്റിൽ വീണിരുന്നു. പല വീടുകളിലും വളർത്തുന്ന താറാവുകളെയും കോഴികളെയും തെരുവുനായ്ക്കൾ പിടികൂടുന്നതും പതിവായിരുന്നു. പല തവണ പഞ്ചായത്തിൽ പരാതിപ്പെട്ടെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഓണാവധിക്കു ശേഷം സ്കൂളുകൾ തുറന്നതോടെ തെരുവു നായ്ക്കളിൽ നിന്നും കുട്ടികളെ എങ്ങനെ രക്ഷിക്കും എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. എന്നാൽ നായകൾ കൂട്ടത്തോടെ ചത്തത് ആരെങ്കിലും വിഷം നൽകിയതു മൂലമാണെന്ന ആരോപണവുമായി നായ പ്രേമികൾ രംഗത്ത് എത്തിയിട്ടുണ്ട്. തെരുവു നായകൾ ആരെയും കടിച്ചതായോ ഉപദ്രവിച്ചതായോ അറിവില്ലെന്നും നായ്ക്കളെ വിഷം നൽകി കൊന്നത് ക്രൂരതയാണെന്നും ഇവർ ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകിയ പൊതു പ്രവർത്തകൻ ടി.എം. സദനും കുടുംബവും സുഹൃത്തുക്കളും വർഷങ്ങളായി പെരുവയിലും പരിസര പ്രദേശങ്ങളിലുമുള്ള തെരുവു നായ്ക്കൾക്ക് ഭക്ഷണം നൽകി വരുന്നവരാണ്. വിഷയത്തിൽ ഔദ്യോഗിക വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....