കോട്ടയം: മൊബൈൽഫോൺ മോഷണക്കേസിൽ തിരുവനന്തപുരം കവടിയാർ ചില്ലക്കാട്ട് സോമനെ (61) കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കഴിഞ്ഞദിവസം രാത്രിയിൽ കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ സംശയാസ്പദമായരീതിയിൽ കണ്ടിരുന്നു. പോലീസ് ചോദ്യംചെയ്തപ്പോൾ ഇയാളുടെ പക്കൽനിന്ന് സ്മാർട്ട്ഫോൺ കണ്ടെത്തി. ഫോണിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇയാൾക്ക് ഫോണിന്റെ ലോക്ക് പാറ്റേൺ അറിയില്ലെന്ന് പറഞ്ഞു. ഫോൺ പരിശോധിച്ചതിൽനിന്നു തിരുവല്ലയിലുള്ള ആളുടെ ഫോൺ ആണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് പോലീസിന്റെ വിശദമായ ചോദ്യംചെയ്യലിൽ പ്രതി തിരുവല്ലയിൽനിന്നു ഫോൺ മോഷ്ടിച്ചതാണെന്ന് പോലീസിനോട് പറയുകയായിരുന്നു. ഇയാൾക്ക് ചങ്ങനാശ്ശേരി, തിരുവല്ല എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. മൊബൈൽ ഫോൺ മോഷണം പോയതായി ഉടമസ്ഥൻ തിരുവല്ലയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ. അനൂപ് കൃഷ്ണ, എസ്.ഐ. സുരേഷ്, എ.എസ്.ഐ. സി.എസ്. ബിജു, സി.പി.ഒ. ഷൈൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....