കണ്ണൂര്‍: ''ഇത്രയുംനാള്‍ മിഡ് ഫീല്‍ഡ് കളിക്കാരനായ ഞാന്‍ ഇനി റഫറിയുടെ റോളിലാണ്. റഫറിയാകുമ്പോള്‍ പക്ഷംചേരാന്‍ പറ്റില്ല. റഫറിയുടെ റോളിലും ശോഭിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. നിയമസഭയില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യപരിഗണന നല്‍കും. പക്ഷം ചേരില്ല''- നിയുക്ത നിയമസഭാസ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു. നിയമസഭയിലെ സി.പി.എമ്മിന്റെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളെന്ന നിലയില്‍ പ്രതിപക്ഷത്തുനിന്നുള്ള ആക്രമങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടിവന്നിട്ടുണ്ട്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ വിശ്വാസത്തിലെടുത്ത് സഭ നടത്താനാണ് ഉദ്ദേശിക്കുന്നത്. പി. ശ്രീരാമകൃഷ്ണന്‍, എം.ബി. രാജേഷ് എന്നിവര്‍ സ്പീക്കറായ സഭയിലാണ് പ്രവര്‍ത്തിച്ചത്. സ്പീക്കര്‍ എന്നനിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവരാണ് ഇരുവരും. നിയമസഭാംഗങ്ങള്‍ക്കുള്ള തുടര്‍വിദ്യാഭ്യാസം വിപുലപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. ഓര്‍ഡിനന്‍സുകള്‍ കുമിഞ്ഞുകൂടാതെ വേഗത്തില്‍ നിയമമാക്കണമെന്നാണ് താത്പര്യം- അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയേല്‍പ്പിച്ച പുതിയ ചുമതലയേല്‍ക്കുമ്പോള്‍ രക്ഷിതാവിന്റെയും രാഷ്ട്രീയഗുരുവിന്റെയും സ്ഥാനത്തുള്ള കോടിയേരി ബാലകൃഷ്ണന്‍ ആശുപത്രിയില്‍ കഴിയുന്നതിന്റെ സങ്കടവും ഷംസീര്‍ പങ്കുവെച്ചു. ''ഷംസീറിന്റെ ഏറ്റവും വലിയ വിമര്‍ശക താന്‍തന്നെയാണെന്ന് ഭാര്യ ഡോ. സഹല പറഞ്ഞു. നിയമസഭാപ്രസംഗങ്ങളും ചാനല്‍ ചര്‍ച്ചകളും ശ്രദ്ധിച്ചുകേട്ട് വിമര്‍ശിക്കും. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് ഷംസീറിനെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളര്‍ന്നു. അദ്ദേഹത്തിന്റെ നര്‍മബോധമാണ് തന്നെ ആകര്‍ഷിച്ചതെന്നും ഡോ. സഹല പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസില്‍ താത്കാലിക അധ്യാപികയാണ് അവര്‍. തലശ്ശേരിയിലെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള തറവാട്ടില്‍ ജനനം. പിതാവ് കോമത്ത് ഉസ്മാന്‍, ഉമ്മ സറീന. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഉസ്മാന്‍ ഒരുവര്‍ഷം മുമ്പാണ് മരിച്ചത്. തലശ്ശേരിയില്‍ ബിസിനസുകാരനായ ഷാഹിര്‍, ആമിന എന്നിവര്‍ സഹോദങ്ങള്‍. നരവംശശാസ്ത്രത്തിലും നിയമത്തിലും ബിരുദാനന്തര ബിരുദധാരിയാണ് 45-കാരനായ ഷംസീര്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....