മേക്ക് എ സീന്‍, പ്രാങ്ക് വിഡിയോകള്‍ക്ക് ആരാധകര്‍ ഏറി വരുന്ന കാലമാണ് ഇത്. പ്രാങ്ക് വിഡിയോകളുടെ പ്രധാന ലക്ഷ്യം എല്ലാവരേയും ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും തന്നെയാണെങ്കിലും ചില അവസരങ്ങളില്‍ പണി പാളിപ്പോകാറുമുണ്ട്. ഈ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ഇത്തരം പ്രാങ്കിംഗ് കുറ്റകരമാണെന്നും വന്‍ പിഴയും തടവുശിക്ഷയും വരെ പ്രാങ്കിംഗിന് ലഭിച്ചേക്കാമെന്നും വിശദീകരിക്കുന്ന നിയമവിദഗ്ധന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സൗദി അറേബ്യയിലെ സൈബര്‍ നിയമപ്രകാരം പ്രാങ്കിംഗ് അതിരുവിട്ടാല്‍ വ്‌ളോഗര്‍മാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ 1.3 മില്യണ്‍ ഡോളറോളം പിഴയോ ശിക്ഷയായി ലഭിക്കുമെന്ന് അഭിഭാഷകനായ ഡോ മജീദ് ഗഫൂര്‍ വിശദീകരിച്ചു. സൗദി ടെലിവിഷന്‍ അല്‍ സൗദിഹിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില കേസുകളില്‍ പ്രതിയുടെ പ്രായം പോലും ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ ഉപകരിക്കില്ലെന്ന് ഡോ മജീദ് ഗഫൂര്‍ പറഞ്ഞു. ഉഭയകക്ഷി സമ്മതത്തോടെ ഷൂട്ട് ചെയ്ത പ്രാങ്ക് വിഡിയോയാണെങ്കില്‍ പോലും ഇത്തരം വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് കുറ്റകരമാണ്. പ്രാങ്ക് വിഡിയോകള്‍ ലൈക്ക് ചെയ്യുന്നതും പങ്കുവയ്ക്കുന്നതും ഉള്‍പ്പെടെ കുറ്റകൃത്യമായി നിയമം കണക്കാക്കുന്നു. വളരെ പെട്ടെന്ന് പ്രശസ്തരാകാന്‍ കൗമാരക്കാരും യുവാക്കളും കുട്ടികളും ഷൂട്ട് ചെയ്യുന്ന ഇത്തരം വിഡിയോകളെ ഒരു തരത്തിലും സൗദി അറേബ്യ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....