വ്യക്തിജീവിതത്തില്‍ കയറ്റിറക്കങ്ങള്‍ ഒരുപാടുണ്ടായെങ്കിലും രാജകുടുംബത്തിന്റെ മഹിമ കാത്തുസൂക്ഷിക്കുന്നതിൽ എലിസബത്ത് രാജ്ഞി എന്നും ഏറെ ശ്രദ്ധിച്ചിരുന്നു. ഭർത്താവ് ഫിലിപ് രാജകുമാരനുമായി നീണ്ട 83 വർഷത്തെ ഊഷ്മള ബന്ധം കാത്തുസൂക്ഷിക്കാൻ രാജ്ഞിക്ക് സാധിച്ചെങ്കിലും മക്കളുടെ കാര്യത്തിൽ പലപ്പോഴും അവർക്ക് വേദനിക്കേണ്ടി വന്നു. 1947-ലാണ് അകന്ന ബന്ധുവും ദീര്‍ഘകാല സുഹൃത്തുമായ ഫിലിപ്പ് രാജകുമാരനെ വിവാഹം കഴിക്കുന്നത്. തൊട്ടടുത്ത വര്‍ഷം ചാള്‍സ് പിറന്നു. പിന്നീട് ആനി, ആൻഡ്രു, എഡ്വേര്‍ഡ് എന്നിവര്‍ക്കും ജന്‍മം നല്‍കി. 1990കളിലെത്തിയപ്പോഴാണ് രാജകുടുംബം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയത്. 1992 ല്‍ ചാള്‍സ് രാജകുമാരനും ഡയാനയും വേര്‍പിരിഞ്ഞു. മറ്റു മക്കളായ ആന്‍ഡ്രു രാജകുമാരന്റെയും ആനിയുടെയും വിവാഹ ബന്ധങ്ങളും നീണ്ടുനിന്നില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ ഇക്കാലത്തുതന്നെയാണ് സ്വകാര്യ വരുമാനത്തിന് നികുതി നല്‍കാന്‍ എലിസബത്ത് രാജ്ഞി തയാറായത്. രാജകൊട്ടാരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ തുറന്നുകൊടുത്ത തീരുമാനവും നിര്‍ണായകമാണ്. രാജകുടുംബത്തിന്റെ ഇടിയുന്ന ജനപ്രീതി വീണ്ടെടുക്കാന്‍ ഈ തീരുമാനങ്ങളിലൂടെ സാധിച്ചു. 1997 ല്‍ ഡയാന രാജകുമാരി വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ബക്കിങ്ങാം കൊട്ടാരത്തിലെ പതാക പാതി താഴ്ത്താന്‍ വിസമ്മതിച്ചതും മരണത്തില്‍ മൗനം പാലിച്ചതും വിമര്‍ശനത്തിന് ഇടയാക്കി. എന്നാല്‍ ചാള്‍സിന്റെയും ഡയാനയുടെയും മക്കളായ വില്യമിനും ഹാരിക്കും പ്രിയങ്കരിയായ മുത്തശ്ശിയായിരുന്നു എലിസബത്ത് രാജ്ഞി. 2011 ല്‍ വില്യമിന്റെയും കാതറീന്‍ മിഡില്‍ടന്റെയും വിവാഹത്തിന് നേതൃത്വം നല്‍കിയതും അവരാണ്. എന്നാല്‍ ഹാരിയും ഭാര്യ മേഗനും 2020 ല്‍ രാജപദവി ഉപേക്ഷിച്ചതും കൊട്ടാരം വിട്ട് താമസം മാറിയതും മകന്‍ ആന്‍ഡ്രു രാജകുമാരന്‍ ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ടതും എലിസബത്ത് രാജ്ഞിയെ വേദനിപ്പിച്ചു. നിഴല്‍പോലെ കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ കഴഞ്ഞവര്‍ഷമാണ് അന്തരിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി രോഗങ്ങള്‍ രാജ്ഞിയെ അലട്ടിയിരുന്നു. തുടര്‍ന്ന് ചുമതലകള്‍ മക്കള്‍ക്ക് വീതിച്ചുനല്‍കുകയും ചെയ്തു. രാഷ്ട്രീയവും വ്യക്തിപരവുമായ കാര്യങ്ങള്‍ പൊതു വേദികളില്‍ സംസാരിക്കാന്‍ ഒരിക്കലും എലിസബത്ത് രാജ്ഞി ഇഷ്ടപ്പെട്ടിരുന്നില്ല. അതേസമയം രാജ്യത്തെ ജനാധിപത്യ ഭരണകൂടവുമായി മികച്ച ബന്ധം പുലര്‍ത്തിയ അവര്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ അധ്യക്ഷ എന്ന നിലയില്‍ വിദേശരാജ്യങ്ങളുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചു. English Summary: Queen Elizabeth's family problems
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....