ചെന്നൈ: സ്വകാര്യചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന നടി അമലാ പോളിന്റെ പരാതിയിൽ അറസ്റ്റിലായ മുൻസുഹൃത്തും ഗായകനുമായ ഭവ്നിന്ദർ സിങ് ദത്തിന് ജാമ്യം. വിഴുപുരം ജില്ലയിലെ വാനൂർ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഭവ്‌നിന്ദർ സിങ് നിരപരാധിയാണെന്നും വിരോധത്തിന്റെ പേരിലാണ് അമലപോൾ പോലീസിൽ പരാതി നൽകിയതെന്നും ഇദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. ഇരുവരും നാലുവർഷം മുമ്പ് വിവാഹിതരായതിന്റെ തെളിവുകളും സമർപ്പിച്ചു. 2018 നവംബറിൽ അമലാ പോളും ഭവ്‌നിന്ദർ സിങ്ങും തമ്മിലുള്ള വിവാഹം നടന്നുവെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. പരമ്പരാഗത പഞ്ചാബി രീതിയിലായിരുന്നു വിവാഹം. പിന്നീട് ഇരുവരും തമ്മിൽ പിരിഞ്ഞതിന്റെ പേരിലുള്ള വിരോധമാണ് പരാതിക്ക് കാരണമെന്നും കോടതിയിൽ വാദിക്കുകയായിരുന്നു. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. സുഹൃത്തുക്കളായിരുന്നപ്പോൾ എടുത്ത ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നായിരുന്നു അമലാ പോളിന്റെ പരാതി. കേസെടുത്ത വിഴുപുരം പോലീസ് ഓഗസ്റ്റ് 30-ന് ഭവ്‌നിന്ദർ സിങ്ങിനെ അറസ്റ്റുചെയ്തു. 2018-ൽ അമലാ പോളും ഭവ്നിന്ദറും സിനിമാ നിർമാണക്കമ്പനി രൂപവത്കരിച്ചിരുന്നു. വിഴുപുരം ജില്ലയിൽ ഓറോവില്ലിന് സമീപമുള്ള പെരിയമുതലിയാർ ചാവടിയിലായിരുന്നു ഭവ്‌നിന്ദർ താമസിച്ചത്‍. ഇതിനിടെ അമലയും ഭവ്‌നിന്ദറും ബിസിനസ് പങ്കാളിത്തം അവസാനിപ്പിച്ചു. എന്നാൽ, കമ്പനിക്കായി അമല നിക്ഷേപിച്ച പണം ഭവ്‌നിന്ദർ തട്ടിയെടുത്തതായി ആരോപണമുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....