News Beyond Headlines

26 Tuesday
November

ഗോ ബാക്ക് രാഹുല്‍’ പ്രതിഷേധത്തിന് പദ്ധതിയിട്ട ഹിന്ദു മക്കള്‍ കക്ഷി നേതാവ് അറസ്റ്റില്‍

ഗോ ബാക്ക് രാഹുല്‍ പ്രതിഷേധത്തിന് പദ്ധതിയിട്ട ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് തമിഴ്നാട്ടില്‍ അറസ്റ്റില്‍ .ദിണ്ടിഗല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അര്‍ജുന്‍ സമ്പത്തിനെ കരുതല്‍ അറസ്റ്റ് ചെയ്തത്. ഭാരത് ജോഡോ യാത്ര തുടങ്ങുന്ന കന്യാകുമാരിക്ക് പോകാനായിരുന്നു അര്‍ജുന്‍ സമ്പത്തിന്റെ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് സന്ദര്‍ശിക്കുന്ന അവസരത്തിലെല്ലാം ചിലര്‍ ഗോ ബാക്ക് മോദി എന്ന് പറഞ്ഞ് പ്രതിഷേധിക്കാറുണ്ടെന്നും ഇതിനുള്ള മറുപടിയാണ് രാഹുലിനെതിരായ പ്രതിഷേധമെന്നുമായിരുന്നു അര്‍ജുന്‍ സമ്പത്തിന്റെ വാദം. കന്യാകുമാരിയിലെത്തി രാഹുല്‍ ഗാന്ധിയെ കരിങ്കൊടി കാട്ടുമെന്ന് കൂടി അര്‍ജുന്‍ പറഞ്ഞതോടെ ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈകിട്ട് അഞ്ചിന് കന്യാകുമാരിയിലെ മഹാത്മാഗാന്ധി മണ്ഡപത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിക്കുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങി കേന്ദ്ര സര്‍ക്കാരിനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്ഗ്രസ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 5 മാസം നീളുന്ന യാത്രക്ക് ഇന്ന് വൈകിട്ട് കന്യാകുമാരിയില്‍ തുടക്കമാകും. അച്ഛന്റെ രക്തം ചിന്തി ചുവന്ന ശ്രീ പെരുമ്പത്തൂരിലെ മണ്ണിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാകും രാഹുല്‍ ഗാന്ധി പദയാത്രക്ക് തുടക്കം കുറിക്കുക. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള യാത്ര പക്ഷേ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കൂടി ലക്ഷ്യമിട്ടാണ് നടത്തുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിയുടെ അപ്രമാതിത്യം ഉറപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ട് നടത്തുന്ന യാത്രയ്ക്കിടെ, സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി കടന്നുപോകും എന്നുള്ളതും ശ്രദ്ധേയമാണ്. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി എത്തുമോ അതോ മറ്റാരെങ്കിലും കടന്നുവരുമോ എന്നുള്ളതും ഈ യാത്രക്കിടയില്‍ അറിയാം. രാഹുലിനെ വെല്ലുവിളിച്ച് സംഘടനാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ചില നേതാക്കള്‍. നിര്‍ണായക യാത്രയ്ക്കിടെ സംഘടനാ പ്രശ്നങ്ങള്‍ കോണ്ഗ്രസിനെ കലുഷിതമാക്കുമെന്ന് ചുരുക്കം. അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന പദയാത്രയില്‍ 3,500ലധികം കിലോമീറ്ററാണ് രാഹുല്‍ നടന്നു തീര്‍ക്കുക. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള യാത്രയില്‍ രാഹുലിനൊപ്പം മുഴുവന്‍ സമയവും 300 പേര്‍ ഉണ്ടാകും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....