മാനന്തവാടി നഗരസഭയിലെ അധികാര വടംവലിയെ തുടർന്ന് കോൺഗ്രസിലുണ്ടായ കലാപം പുതിയതലത്തിൽ. കഴിവുകേട് ആരോപിച്ച് നഗരസഭാ ചെയർപേഴ്സണെ രാജിവയ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഡിസിസി, കെപിസിസി നേതൃത്വം ഒടുവിൽ മണ്ഡലം പ്രസിഡന്റിന്റെ രാജി നിർബന്ധിച്ച് എഴുതിവാങ്ങി. അധികാരത്തർക്കത്തിൽ നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലിക്കൊപ്പംനിന്നെന്ന് ആരോപിച്ചാണ് സ്ഥാനം തെറിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് സുനിൽ ആലിക്കലിനാണ് സ്ഥാനം ഒഴിയേണ്ടിവന്നത്. ഇത് മാനന്തവാടിയിൽ കോൺഗ്രസിനെ കൂടുതൽ കലുഷിതമാക്കും. രാജി സംബന്ധിച്ച യോഗത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. വാക്ക്തർക്കം കൈയാങ്കളിവരെയായി. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കെ സുധാകരൻ അനുകൂലികളാണ് സുനിലിനെതിരെ രംഗത്തെത്തിയത്. നഗരസഭാ ചെയർപേഴ്സൺ രത്നവല്ലിയെ രാജിവയപിച്ച് കോൺഗ്രസ് വിമതയായി മുസ്ലിംലീഗ് സ്ഥനാർഥിക്കെതിരെ മത്സരിച്ച് ജയിച്ച ലേഖാ രാജീവിനെ ചെയർപേഴ്സണാക്കാൻ നേതൃത്വമെടുത്ത തീരുമാനും സുനിലും കൂട്ടരും എതിർത്തു. രാജിവയ്ക്കില്ലെന്ന നിലപാടിൽ ചെയർപേഴ്സൺ ഉറച്ചുനിന്നതോടെ കോൺഗ്രസ് കൗൺസിലർമാരുടെ യോഗംവിളിച്ചു. എന്നാൽ പാർലമെന്ററി പാർടി യോഗത്തിൽ ചെയർപേഴ്സൺ ഉൾപ്പെടെ ആറ് കൗൺസിലർമാർ പങ്കെടുത്തില്ല. ചെയർപേഴ്സൺ രാജിവച്ചതുമില്ല. ഇതിനുപിന്നിൽ സുനിലാണെന്ന് ആരോപിച്ചാണ് മണ്ഡലം പ്രസിഡന്റ് പദവിയിൽനിന്ന് നിർബന്ധിച്ച് രാജിവയ്പ്പിച്ചത്. കൗൺസിലർകൂടിയായ പി വി ജോർജിനാണ് പകരം ചുമതലനൽകിയിട്ടുള്ളത്. നഗരസഭാ ഭരണത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ കലാപം മണ്ഡലം പ്രസിഡന്റിന്റെ നിർബന്ധിത രാജിയോടെ കൂടുതൽ ശക്തമാകും. ചെയർപേഴ്സൺ സ്ഥാനം രാജിവയ്ക്കില്ലെന്ന ഉറച്ചനിലപാടിലാണ് രത്നവല്ലി. ഒരുവിഭാഗം കൗൺസിലർമാരും നേതാക്കളും ഇവരോടൊപ്പമാണ്. എന്നാൽ എതിർവിഭാഗവും ശക്തമായി കരുക്കൾ നീക്കുകയാണ്. ഏതുവിധേനയും രത്നവല്ലിയെ രാജിവയ്പിച്ച് ലേഖയെ ചെയർപേഴ്സണാക്കണമെന്നതാണ് ഇവരുടെ ആവശ്യം. രത്നവല്ലി രാജിവച്ചിലെങ്കിൽ തങ്ങൾ കൗൺസിലർ സ്ഥാനം രാജിവയ്ക്കുമെന്നും ചിലർ കൗൺസിലർമാർ ഭീഷണിമുഴക്കിയിട്ടുണ്ട്. നഗരസഭാ ഭരണപരാജയത്തിന്റെ ഉത്തരവാദിത്വം തനിക്ക് മാത്രമല്ല, യുഡിഎഫിന്റെ മുഴുവൻ കൗൺസിലർമാർക്കുമുണ്ടെന്ന നിലപാടാണ് ചെയർപേഴ്സണ്‍. ഭീഷണിക്ക് മുമ്പിൽ വഴങ്ങില്ലെന്നും ഇവർ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....