ആലപ്പുഴ 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ ജേതാക്കളായി. 4.30.77 മിനിറ്റിലാണ് കാട്ടില്‍ തെക്കേതില്‍ ഒന്നാമതെത്തിയത്. പള്ളാത്തുരുത്തിയുടെ ഹാട്രിക് ജയമാണിത്. സന്തോഷ് ചാക്കോയാണ് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്റെ ക്യാപ്റ്റന്‍. രണ്ടാം സ്ഥാനം കുമരകം കൈപ്പുഴമുട്ട് എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനാണ്. 4.31.57 മിനിറ്റിലാണ് ഇവര്‍ ഫിനിഷ് ചെയ്തത്. മൂന്നാം സ്ഥാനം പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനും നാലാം സ്ഥാനം പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനുമാണ്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ജലോത്സവത്തില്‍ ആലപ്പുഴ പുന്നമട കായല്‍ അക്ഷരാര്‍ഥത്തില്‍ ജനസമുദ്രമായി മാറുകയായിരുന്നു. ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് വള്ളംകളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ റിട്ട. അഡ്മിറല്‍ ഡി.കെ.ജോഷി മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, പി.പ്രസാദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജില്ലാ കലക്ടറും നെഹ്‌റു ട്രോഫി സൊസൈറ്റി ചെയര്‍മാനുമായ വി.ആര്‍.കൃഷ്ണ തേജ സ്വാഗതം ആശംസിച്ചു. നിശ്ചയിച്ചതിലും 15 മിനിറ്റ് വൈകിയാണ് ചുണ്ടന്‍ വള്ളങ്ങളുടെ മത്സരങ്ങള്‍ ആരംഭിച്ചത്. 20 ചുണ്ടന്‍ വള്ളങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. 2 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ നെഹ്റു ട്രോഫിയില്‍ ജനപങ്കാളിത്തം ഏറിയെങ്കിലും വിദേശികള്‍ കുറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂടി. ഓണ്‍ലൈന്‍ ടിക്കറ്റ് റെക്കോര്‍ഡ് വില്‍പനയായിരുന്നു ഇത്തവണ. 10 ലക്ഷത്തിലധികം രൂപയുടെ ഓണ്‍ലൈന്‍ ടിക്കറ്റാണ് വിറ്റത്. 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ ജേതാക്കള്‍. രണ്ടാം സ്ഥാനം കുമരകം കൈപ്പുഴമുട്ട് എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്. മൂന്നാം സ്ഥാനം പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനും നാലാം സ്ഥാനം പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനുമാണ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....