തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്റെ നിയമനവിവാദത്തിലെ പിന്നാലെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ മുന്‍കാലങ്ങളില്‍ നടന്ന നിയമനങ്ങളിലും സംശയമുണരുന്നു. രണ്ട് വര്‍ഷം മുന്‍പ് സ്ഥാപനത്തില്‍ മാനേജര്‍ ടെക്ക്‌നിക്കല്‍ സര്‍വീസ് തസ്തികയില്‍ നിയമിതനായത് നിലവിലെ ചീഫ് കണ്‍ട്രാളറായ എസ് മോഹനന്‍നായരുടെ മകന്‍ ആനന്ദ് മോഹന്‍. ഭിന്നശേഷിക്കാര്‍ക്കുള്ള തസ്തികയിലേക്കുള്ള നിയമനത്തില്‍ അപേക്ഷ നല്‍കിയ 59 പേരില്‍ 58 അപേക്ഷകളും തള്ളിയാണ് നിയമനം നടന്നതെന്നാണ് വിവരാവകാശരേഖയില്‍ നിന്നും വ്യക്തമാക്കുന്നത്. 2020 മെയ് 12 നാണ് ഭിന്നശേഷി ക്വാട്ടയില്‍ മാനേജര്‍ ടെക്ക്‌നിക്കല്‍ സര്‍വീസ് അടക്കം നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. ബിടെക്ക് കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഐടിയില്‍ അറുപത്തിയഞ്ച് ശതമാനമായിരുന്നു അടിസ്ഥാനയോഗ്യത. അപേക്ഷയില്‍ രണ്ട് തലങ്ങളില്‍ നടന്ന സ്‌ക്രീനിംഗ് പിന്നാലെ അവസാനതലത്തില്‍ ഇന്റര്‍വ്യൂ എന്നതായിരുന്നു തെരഞ്ഞെടുപ്പ് പ്രക്രിയ. അഖിലേന്ത്യതലത്തില്‍ വിളിച്ച അപേക്ഷയില്‍ ആകെ എത്തിയത് 59 അപേക്ഷകള്‍ എന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. സ്ഥാപനം നിശ്ചയിച്ച സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഒരു ഒഴിവിലേക്കായുള്ള നിയമനത്തിന് കിട്ടിയ 58 അപേക്ഷകള്‍ തെരഞ്ഞെടുപ്പ് സമിതി രണ്ടു ഘട്ടങ്ങളിലായി ഒഴിവാക്കിയെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. സമിതി യോഗ്യതയുണ്ടെന്ന് നിശ്ചയിച്ച ഒരു അപേക്ഷകനെ മാത്രം അവസാനഘട്ടമായ ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നു. ആനന്ദ് മോഹന്‍ എന്ന ഉദ്യോഗാര്‍ത്ഥിയെയാണ് അഭിമുഖത്തിനായി വിളിച്ചത്. പിന്നാലെ മാനേജര്‍ ഐടി പോസ്റ്റിലേക്ക് നിയമനവും നല്‍കി. ആനന്ദ് മോഹന് നിയമനം നല്‍കേണ്ട സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ആരെന്ന ചോദ്യത്തിന് ഉത്തരമായി ആര്‍ജിസിബി വിവരാവകാശ രേഖയില്‍ നല്കിയ മറുപടിയില്‍ പറയുന്നത്, അന്ന് കണ്‍ട്രോളറായിരുന്ന എസ് മോഹനന്‍ നായര്‍, അല്ലെങ്കില്‍ സ്ഥാപന ഡയറക്ടര്‍ എന്നാണ്. അതായത് നിയമനം ലഭിച്ച ആനന്ദ് മോഹന്റെ പിതാവ്, എസ് മോഹനന്‍ നായര്‍. അതായത് സ്ഥാപനത്തിലെ കണ്‍ട്രോളുടെ മകന് തന്നെ നിയമനം നല്‍കി. ഇനി നിയമനത്തെക്കുറിച്ചുള്ള വിശദീകരണത്തിന് നിലവില്‍ സ്ഥാപനത്തിന്റെ ചീഫ് കണ്‍ട്രോളര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ച എസ് മോഹനന്‍ നായരെ ബന്ധപ്പെട്ടെങ്കിലും ഫോണിലൂടെ സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും നേരിട്ട് പിന്നീട് സംസാരിക്കാമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. നിയമനം തീരുമാനിച്ച സമിതിയില്‍ ആരൊക്കെയുണ്ടായിരുന്നു എന്നത് രഹസ്യമെന്ന് വിവരാവകാശ രേഖയില്‍ പറയുന്നതും ദുരൂഹത ഉയര്‍ത്തുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....