തിരുവനന്തപുരം സംസ്ഥാനത്ത് ഉടനീളം ഓണാഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. രണ്ട് വര്‍ഷത്തിനു ശേഷമുള്ള ആഘോഷങ്ങള്‍ക്ക് അതിര്‍വരമ്പുകളില്ല. സ്‌കൂളുകളിലും കോളജുകളിലുമെല്ലാം നടക്കുന്ന ഓണാഘോഷങ്ങള്‍ക്കു പിന്നാലെ പലയിടങ്ങളിലും അടിയുമുണ്ട്. ഇതില്‍ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തി. കേരള പൊലീസ് മീഡിയ സെന്റര്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഓണത്തല്ലുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു പറയുന്ന പോസ്റ്ററില്‍, ആട് ഒരു ഭീകരജീവി സിനിമയിലെ രംഗങ്ങളുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഓണാഘോഷങ്ങള്‍ തുടങ്ങുമ്പോള്‍ വിവിധ വേഷങ്ങള്‍ കെട്ടി നില്‍ക്കുന്നവര്‍, ആഘോഷം അവസാനിക്കുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ മേല്‍വസ്ത്രമില്ലാതെ നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റിലുള്ളത്. തല്ലുമാല സിനിമയിലെ ആരാധകരേ ശാന്തരാകുവിന്‍ എന്ന ഹിറ്റ് ഡയലോഗാണ് പോസ്റ്റിന്റെ തലക്കെട്ട്. നിലമ്പൂരില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ പൊതുനിരത്തില്‍ ഏറ്റുമുട്ടിയതിന്റെ വിഡിയോ പുറത്തു വന്നിരുന്നു. സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞു മടങ്ങവേയാണ് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മില്‍ അടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഓണാഘോഷത്തിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുണ്ടുടുത്തുവരാന്‍ പാടില്ലെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ചില വിദ്യാര്‍ഥികള്‍ ഇതു പാലിക്കാതിരുന്നതാണു സംഘര്‍ഷത്തില്‍ കലാശിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....