പ്രസവത്തോടെ കുഞ്ഞ് മരിക്കുന്ന വനിതാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക പ്രസവാവധി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 60 ദിവസമാണ് പ്രസവാവയധിയായി നല്‍കുക. കുഞ്ഞിന്റെ മരണം അമ്മയുടെ മാനസിക അവസ്ഥയില്‍ സ്വാധീനം ചെലുത്തുന്നതിനാലാണ് തീരുമാനം. കുഞ്ഞ് ജനന സമയത്ത് തന്നെ മരണപ്പെടുകയോ 28 ആഴ്ചകള്‍ക്കുള്ളില്‍ മരണപ്പെടുകയോ ചെയ്യുമ്പോഴാണ് അമ്മയ്ക്ക് 60 ദിവസം അവധി ലഭിക്കുക. പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് മന്ത്രാലയമാണ് ഉത്തരവിറക്കിയത്. കുഞ്ഞ് മരണപ്പെടുന്ന തീയതി മുതലാണ് 60 ദിവസത്തെ അവധി ബാധകമാകുന്നത്. രണ്ടില്‍ താഴെ കുട്ടികളുള്ള വനിതാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിക്കും അംഗീകൃത ആശുപത്രിയില്‍ പ്രസവിക്കുന്നവര്‍ക്കും മാത്രമേ പ്രത്യേക പ്രസവാവധിയുടെ ആനുകൂല്യം അനുവദിക്കൂ. കേന്ദ്ര ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീമിന് കീഴില്‍ എംപാനല്‍ ചെയ്ത സര്‍ക്കാര്‍ ആശുപത്രി അല്ലെങ്കില്‍ സ്വകാര്യ ആശുപത്രി എന്നിവയാണ് അംഗീകൃത ആശുപത്രിയുടെ ലിസ്റ്റില്‍ വരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....