കോഴിക്കോട് : കെ.എസ്.എഫ്.ഇ. യില്‍ നിന്നും ചിട്ടി തുക കൈപ്പറ്റുന്നതിനും, ബാങ്കുകളില്‍ നിന്നും, മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വസ്തു പണയപ്പെടുത്തി ലോണ്‍ എടുക്കുന്നതിനായും വ്യാജ രേഖകള്‍ നിര്‍മ്മിച്ചു നല്‍കുന്ന സംഘത്തിലെ ഒരാള്‍ താമരശ്ശേരി പൊലീസിന്റെ പിടിയില്‍. താമരശ്ശേരി പഴയ ബസ് സ്റ്റാന്റിനു സമീപം വെഴുപ്പൂര്‍ റോഡിലെ ഫ്‌ലാറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ നിന്നുമാണ് വയനാട് സുല്‍ത്താന്‍ ബത്തേരി പട്ടരുപടി, മാട്ടംതൊടുവില്‍, ഹാരിസ് (42) ആണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ കാരന്തൂരിലായിരുന്നു താമസം. വ്യാജരേഖ നിര്‍മ്മാണ സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ ഇനിയും പിടി കൂടാനുണ്ട്. ഈങ്ങാപ്പുഴ കെ.എസ്.എഫ്.ഇ. ബ്രാഞ്ചില്‍ മാത്രം ചിട്ടി തുക കൈപറ്റുന്നതിനായി ഇരുപത്തിനാലോളം പേര്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് 12 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, കൂടാതെ കട്ടിപ്പാറ വില്ലേജ് ഓഫീസര്‍ സല്‍കിയ പരാതിയില്‍ രണ്ടു കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ ബാങ്കുകളിലും, ധനകാര്യ സ്ഥാപനങ്ങളിലും വസ്തു പണയ വായ്പക്കായി സമര്‍പ്പിച്ചിട്ടുള്ള രേഖകളും വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൈവശവകാശ സര്‍ട്ടിഫിക്കറ്റുക്കളും ലൊക്കേഷന്‍ സ്‌കെച്ചും തയ്യാറാക്കി ഒപ്പും, സീലും വ്യാജമായി പതിപ്പിച്ച് കെ. എസ്. എഫ്. ഇയുടെ വിവിധ ശാഖകളില്‍ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട് വിവിധ വില്ലേജ് ഓഫീസര്‍മാര്‍ അതാത് പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. ബാലുശ്ശേരി, നന്മണ്ട, കാവിലുംപാറ, തിനൂര്‍, കട്ടിപ്പാറ വില്ലേജ് ഓഫീസര്‍മാരാണ് പരാതി നല്‍കിയത്. കെ.എസ്.എഫ്.ഇ മാനേജര്‍മാര്‍ക്ക് സംശയം തോന്നിയ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വില്ലേജ് ഓഫീസര്‍മാരുടെ വിശദമായ പരിശോധനയില്‍ ഇവ വ്യാജമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. വില്ലേജ് ഓഫീസുകളുടെ സീല്‍ വ്യാജമായി നിര്‍മ്മിച്ചും, വ്യാജ ഒപ്പിട്ടുമാണ് സ്ഥലത്തിന്റെ സ്‌കെച്ച്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റും, മറ്റു രേഖകളും നിര്‍മ്മിച്ചത്. എളുപ്പത്തില്‍ ലോണ്‍ ലഭിക്കുന്നതിനായി രേഖകള്‍ ശരിയാക്കി നല്‍കുമെന്ന് വിശ്വസിപ്പിച്ച് ആളുകളില്‍ നിന്നും വന്‍ തുക കൈപ്പറ്റിയാണ് വ്യാജരേഖകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. വ്യാജ രേഖ സംബന്ധിച്ച് താമരശേരിയില്‍ മാത്രം 14 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുകളുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് പൊലീസ്. തട്ടിപ്പുസംഘത്തെ പിടികൂടുന്നതിനായി റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....