നേമം: വിറ്റ ലോട്ടറി ടിക്കറ്റുകളുടെ പണം ചോദിച്ചതിന് കുത്തേറ്റ വില്‍പ്പനക്കാരന്‍ മരിച്ചു. വിളപ്പില്‍ശാല പൊറ്റയില്‍ കൊമ്പേറ്റി അമ്പാടി ഭവനില്‍ അമ്പാടി(49)യാണ് ചികിത്സയിലിരിക്കേ മരിച്ചത്. അമ്പാടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി തമ്പാനൂര്‍ രാജാജി നഗറില്‍ രഞ്ജു(35) നരുവാമൂട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. ലോട്ടറി ടിക്കറ്റ് എടുത്ത പണം ചോദിച്ചതിന് അമ്പാടിയെ വീട്ടില്‍ വിളിച്ചുകൊണ്ടുപോയി മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെ രഞ്ജു വാടകയ്ക്കു താമസിക്കുന്ന വീടിനുള്ളിലായിരുന്നു സംഭവം. കുത്തേറ്റ അമ്പാടി മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നെഞ്ചിലും വയറ്റിലുമാണ് കുത്തേറ്റത്. അമ്പാടിയുടെ ലോട്ടറി കടയില്‍നിന്ന് രഞ്ജു പലപ്പോഴായി ലോട്ടറിയെടുത്ത വകയില്‍ ലഭിക്കാനുള്ള 15,000 രൂപ ചോദിച്ചതിന് പണം തരാമെന്നു പറഞ്ഞ് വീട്ടില്‍ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. അമ്പാടിയെ ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടിലെത്തിച്ചശേഷം കൈയില്‍ കരുതിയ ബാഗില്‍നിന്നു കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇന്ത്യ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍നിന്ന് മൂന്നു വര്‍ഷം മുന്‍പ് സ്വയം വിരമിച്ച അമ്പാടി, ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തിവരികയായിരുന്നു. ആറു മാസം മുന്‍പാണ് നരുവാമൂട്ടില്‍ ലോട്ടറി കട ആരംഭിച്ചത്. ഭാര്യ: രാജി. മക്കള്‍: അംബാലിക, ആദിത്യന്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....