തിരുവനന്തപുരം: കേരളത്തില്‍ സ്പീക്കര്ക്കസേര വിട്ട് അതേ നിയമസഭയുടെ കാലത്ത് മന്ത്രിസ്ഥാനത്തെത്തുന്ന മൂന്നാമത്തെയാളാണ് എം.ബി. രാജേഷ്. പി.പി. തങ്കച്ചനും വക്കം പുരുഷോത്തമനുമാണ് രാജേഷിന്റെ മുന്‍ഗാമികള്‍. 1991-ലെ കെ. കരുണാകരന് മന്ത്രിസഭയുടെകാലത്ത് സ്പീക്കറായ തങ്കച്ചന്, കരുണാകരന്റെ രാജിയെത്തുടര്‍ന്ന് എ.കെ. ആന്റണി മുഖ്യമന്ത്രിയായപ്പോഴാണ് മന്ത്രിസഭയില്‍ എത്തിയത്. കൃഷിവകുപ്പാണ് അദ്ദേഹം കൈകാര്യംചെയ്തത്. വക്കം പുരുഷോത്തമന് സഭാധ്യക്ഷസ്ഥാനത്തുനിന്ന് മന്ത്രിയായതും മുഖ്യമന്ത്രി മാറിയപ്പോഴാണ്. 2004-ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ സ്പീക്കറായ വക്കം, ആന്റണി രാജിവെച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം മുഖ്യമന്ത്രിസ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടു. മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വക്കം പുരുഷോത്തമന് ധനമന്ത്രിയായി. വക്കം പുരുഷോത്തമനും തേറമ്പില്‍ രാമകൃഷ്ണനും മാത്രമാണ് രണ്ടുപ്രാവശ്യം സ്പീക്കര്പദവിയിലെത്തിയവര്. സ്പീക്കറായവരില് ഭൂരിപക്ഷവും അതിനു മുമ്പോ, പിമ്പോ മന്ത്രിക്കസേരയിലെത്തിയെന്ന പ്രത്യേകതയും സഭയ്ക്കുണ്ട്. സ്പീക്കറായിരുന്നശേഷം മുഖ്യമന്ത്രിയും മുഖ്യമന്ത്രിയായശേഷം ഉപമുഖ്യമന്ത്രിയുമായ ഒരാളേ സഭാചരിത്രത്തിലുള്ളൂ. അത് സി.എച്ച്. മുഹമ്മദ് കോയയാണ്. കെ.എം. സീതിസാഹിബിനെ സ്പീക്കറാക്കിയതുതന്നെ ലീഗില്‍നിന്ന് രാജിവെപ്പിച്ചിട്ടാണ്. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് 1961 ജൂണ്‍മുതല്‍ നവംബര്‍വരെയുള്ള ഏതാനും മാസങ്ങളാണ് സി.എച്ച്. സ്പീക്കറായത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....