രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ ഓണാഘോഷത്തിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. ഒരു റിക്കവറി വാഹനം ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്നാണ് അഭ്യാസ പ്രകടനം തടഞ്ഞത്. വെള്ളിയാഴ്ച രാവിലെ 10-ന് തൊടുപുഴ ന്യൂമാന്‍ കോളേജിന്റെ മുന്‍പിലെ റോഡില്‍നിന്നാണ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സമെന്റും തൊടുപുഴ സബ് ആര്‍.ടി. ഒ. സംഘവും പോലീസും സ്ഥലത്തെത്തിയാണ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. കാറും ജീപ്പും രൂപമാറ്റംവരുത്തിയിരുന്നു. വാഹന ഉടമകള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലാണ്. സ്‌കൂളുകളിലും കോളേജുകളിലും മറ്റും ഓണാഘോഷങ്ങളുടെ ഭാഗമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ എത്തരുതെന്ന് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ എത്തുന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം അഭ്യാസം നടത്തുന്നത് തടയാന്‍ പ്രത്യേക പരിശോധന നടത്തുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും ഓണാഘോഷം നടക്കുന്ന വ്യാഴം, വെള്ളി ദിവസങ്ങളിളാണ് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നത്. ഇത്തരം സാഹചര്യത്തില്‍ പിടികൂടുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്യുമെന്നും സൂചനകളുണ്ട്. ഇതിനുപുറമെ, വാഹനമോടിക്കുന്ന വിദ്യാര്‍ഥികളുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യുമെന്നായിരുന്നു അറിയിപ്പ്. ഇക്കാര്യം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. വാഹനം ഉപയോഗിച്ചുള്ള ആഘോഷം തടയുന്നതിനായി ക്യാംപസ് മാനേജ്മെന്റും അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധ പുലര്‍ത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇത്തരം ആഘോഷങ്ങള്‍ക്ക് വാഹനം നല്‍കുന്നത് ഒഴിവാക്കണമെന്നും, ഇത്തരം അഭ്യാസങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പ്രകടനങ്ങളുടെ വീഡിയോ ഉള്‍പ്പെടെ അതാത് ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒമാരെ വിവരം അറിയിക്കണമെന്നും എം.വി.ഡി. സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....