News Beyond Headlines

27 Wednesday
November

നിയമസഭയിലെ തർക്കം ജനാധിപത്യത്തിന്റെ ഭാഗം, പ്രതിപക്ഷ അംഗങ്ങളുമായി നല്ല ബന്ധം- എ.എൻ. ഷംസീർ

കണ്ണൂര്‍: പ്രതിപക്ഷവുമായി സഭയില്‍ വാക്കേറ്റവും തര്‍ക്കവുമുണ്ടായത് ജനാധിപത്യത്തിന്റെ ഭാഗമെന്ന് നിയുക്ത നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ഒരു ഭരണപക്ഷ എംഎല്‍എ എന്ന നിലയില്‍ പ്രതിപക്ഷം കടന്നാക്രമിക്കുമ്പോള്‍ മുന്നണിയേയും സര്‍ക്കാരിനേയും പ്രതിരോധിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അത് മാത്രമാണ് നിയമസഭയിലുണ്ടായിട്ടുള്ളത്. ഒരിക്കലും അത് വ്യക്തിപരമായി ഒരു നേതാവിനോടുമുള്ള പ്രശ്‌നമല്ല. പ്രതിപക്ഷ അംഗങ്ങളില്‍ പലരോടും അടുത്ത വ്യക്തിബന്ധമുണ്ടെന്നും ഷംസീര്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്പീക്കര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുക. ഇക്കാര്യത്തില്‍ മുന്‍ഗാമികളുടെ മാതൃക സ്വീകരിക്കാനും അവരുടെ ഉപദേശം തേടാനുമാണ് തീരുമാനം. ആദ്യമായി സഭയിലെത്തുമ്പോള്‍ ശ്രീരാമകൃഷ്ണനും പിന്നീട് എം.ബി.ആറുമായിരുന്നു സ്പീക്കര്‍. ഇരുവരും പ്രതിപക്ഷത്തെ കേള്‍ക്കുകയും അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറയാന്‍ സമയം അനുവദിക്കുകയും ചെയ്തവരാണ്. അതേ മാതൃക പിന്തുടരും, ഷംസീര്‍ പറഞ്ഞു. പ്രതിപക്ഷത്തിലേയും ഭരണപക്ഷത്തിലേയും മുതിര്‍ന്ന അംഗങ്ങളുടെ ഉപദേശം സ്വീകരിച്ചാകും സഭയെ നിയന്ത്രിക്കുന്ന ജോലി ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയാണ്. അതിനാലാണ് ഭരണത്തുടര്‍ച്ച കിട്ടിയത്. അദ്ദേഹം പാര്‍ലമെന്ററി രംഗത്ത് വളരെയധികം അനുഭസമ്പത്തുള്ള പൊതുപ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റെ ഉപദേശവും തേടും. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റുകയെന്നതാണ് തന്നെ സംബന്ധിച്ച് പ്രധാനമെന്ന് മന്ത്രിയാകുമെന്ന പ്രചരണമുണ്ടായിരുന്നല്ലോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. മന്ത്രിയാകുന്നത് സംബന്ധിച്ച് വന്നത് ഊഹാപോഹങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നിയമസഭയ്ക്കകത്തെ നിര്‍ണായക ശക്തിയാണ്. അംഗങ്ങളുടെ എണ്ണത്തില്‍ അവരെ കുറച്ചുകാണാന്‍ കഴിയില്ല. നിയമസഭയുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമമുണ്ടായാല്‍ ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്ന നിലപാട് സ്വീകരിക്കും. അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയം നോക്കാതെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ തയ്യാറാകുന്ന എല്ലാവരേയും ഒരുമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....