News Beyond Headlines

27 Wednesday
November

നാവിക സേനയുടെ പുതിയ പതാക; പ്രത്യേകതകള്‍

നാവിക സേനയുടെ പുതിയ പതാക അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ്. വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്ന ചടങ്ങിലാണ് പുതിയ പതാകയും അനാച്ഛാദനം ചെയ്തത്. നാവികസേനയ്ക്ക് കപ്പല്‍ ഔദ്യോഗികമായി കൈമാറുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി സേനയുടെ പുതിയ പതാക രാജ്യത്തിന് സമര്‍പ്പിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം നാലാം തവണയാണ് നാവിക സേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്. നാവിക സേനയുടെ പുതിയ പതാക സമ്പന്നമായ ഇന്ത്യയുടെ സമുദ്ര പൈതൃകത്തിന് ഏറ്റവും അനുയോജ്യമായതായിരിക്കും. മാത്രവുമല്ല ഇന്ത്യയുടെ കൊളോണിയല്‍ ഭൂതകാലത്തെ ചരിത്രത്തില്‍ നിന്ന് മാറ്റുന്നതിന്റെ ഭാ?ഗമായാണ് നാവികസേനയുടെ പതാകയില്‍ മാറ്റം വരുത്തുന്നത്. 10 ഡിസൈനുകളില്‍ നിന്നാണ് പുതിയ പതാക തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയുടെ കൊളോണിയല്‍ കാലത്തിന്റെ അവശേഷിപ്പുകള്‍ എടുത്തുനീക്കുന്നതിനായി വിപുലമായ ശ്രമങ്ങളാണ് പ്രധാനമന്ത്രി നടപ്പിലാക്കുന്നത്. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മറാത്താ സാമാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നാവികസേനയുടെ പുതിയ പതാക. പതാകയുടെ വലതുവശത്ത് മുകളിലായി ദേശീയപതാകയും ഇടതുവശത്ത് നീല അഷ്ടഭുജാകൃതിയിലുള്ള ചിഹ്നത്തിനുള്ളില്‍ നങ്കൂരവും അതിന് മുകളിലായി ദേശീയ ചിഹ്നവും ഇരിക്കുന്ന രീതിയിലാണ് പതാക ഡിസൈന്‍ ചെയ്തിരിക്കുന്നത്. നാവികസേനയുടെ ഷീല്‍ഡും ആപ്തവാക്യവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേവനാഗരി ലിപിയിലുള്ള ' ശം നോ വരുണ:' നാവികസേനയുടെ ആപ്തവാക്യവും ദേശീയ മുദ്രാവാക്യമായ 'സത്യമേവ ജയതേ' എന്ന ആപ്തവാക്യവും പതാകയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ടു ദിക്കുകളിലേക്കും എത്താനുള്ള നാവികസേനയുടെ ശേഷിയും അവരുടെ പ്രവര്‍ത്തന മികവിനേയുമാണ് മുദ്രണത്തിലെ എട്ട് ദിശകള്‍ അടയാളപ്പെടുത്തുന്നത്. ഛത്രപതി ശിവാജി മഹാരാജിന്റെ രാജമുദ്രയാണ് ഇരട്ട സ്വര്‍ണ അരികുകളോട് കൂടിയ അഷ്ടഭുജാകൃതിയിലുള്ള ചിഹ്നം. ഭാഗ്യം, നിത്യത, നവീകരണം, എല്ലാ ദിശകളില്‍ നിന്നും പോസിറ്റീവ് ഊര്‍ജ്ജം എന്നിവയാണ് എട്ട് ദിക്കുകളും പ്രതിനിധാനം ചെയ്യുന്നത്. വെളുത്ത പശ്ചാത്തലത്തില്‍ തിരശ്ചീനവും ലംബവുമായ ചുവന്ന വരകളും ഇവ സമാഗമിക്കുന്ന സ്ഥലത്ത് അശോക സ്തംഭവും ഇടതുവശത്ത് മുകളിലായി ദേശീയ പതാകയും ആലേഖനം ചെയ്തതായിരുന്നു ഇതിനു മുമ്പുള്ള പതാക. അത് ഇംഗ്ലണ്ടിന്റെ ദേശീയ പതാകയുമായി സാമ്യമുള്ളതാണ്. തിരശ്ചീനവും ലംബവുമായ ചുവന്ന വരകള്‍ സെന്റ് ജോര്‍ജ്ജിന്റെ പ്രതീകപ്പെടുത്തുന്നതാണ്. സെന്റ് ജോര്‍ജ് ക്രോസെന്നാണ് ഇത് അറിയപ്പെടുന്നത്. അത് കൊളോണിയല്‍ ഭൂതകാലത്തിന്റെതാണ്. സ്വാതന്ത്ര്യാനന്തരം, 1947 ഓഗസ്റ്റ് 15 ന്, ഇന്ത്യന്‍ പ്രതിരോധ സേന ബ്രിട്ടീഷ് കൊളോണിയല്‍ പതാകകളും ബാഡ്ജുകളുമായിരുന്നു ഉപയോഗിച്ചിരുന്നത്. 1950 ജനുവരി 26 ലാണ് ഇന്ത്യാവല്‍ക്കരിച്ച പാറ്റേണിലേക്ക് മാറുന്നത്. അന്ന് നാവികസേനയുടെ ചിഹ്നവും പതാകയും മാറ്റി. എന്നാല്‍ പതാകയില്‍ വരുത്തിയ ഒരേയൊരു വ്യത്യാസം യൂണിയന്‍ ജാക്കിന് പകരം ത്രിവര്‍ണ്ണ പതാക നല്‍കി, സെന്റ് ജോര്‍ജ് ക്രോസ് നിലനിര്‍ത്തി എന്നതാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....