News Beyond Headlines

27 Wednesday
November

കൂട്ടില്‍വീണത് നാലുമാസം പ്രായമുള്ള കുട്ടിക്കടുവ; കുങ്കിയാനകള്‍ക്കെതിരേ ചീറിയടുത്ത് അമ്മക്കടുവ

മീനങ്ങാടി: നാടിനെ വിറപ്പിക്കുന്ന കടുവയെപ്പിടിക്കാന്‍ സ്ഥാപിച്ച കൂട്ടിലകപ്പെട്ടത് കുട്ടിക്കടുവ. വനംവകുപ്പ് മീനങ്ങാടി മണ്ഡകവയലില്‍ സ്ഥാപിച്ച കൂട്ടിലാണ് നാലുമാസം പ്രായമായ കടുവക്കുഞ്ഞ് അകപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയിലാണ് കടുവ കൂട്ടിലായത്. അമ്മക്കടുവയും മറ്റൊരു കുഞ്ഞും പ്രദേശത്തുതന്നെ തുടരുന്നതിനാല്‍ കൂട്ടിലകപ്പെട്ട കുഞ്ഞിനെ അവിടെത്തന്നെ തുറന്നുവിട്ടു. തള്ളക്കടുവ കൂടിനടുത്തുതന്നെ തങ്ങിയതിനാല്‍ മുത്തങ്ങയില്‍നിന്ന് കുങ്കിയാനകളെ എത്തിച്ചു. കുങ്കിയാനകള്‍ക്കുനേരെ തള്ളക്കടുവ ചീറിയടുത്തതോടെ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെയാണ് ഉച്ചയോടെ കടുവക്കുഞ്ഞിനെ കൂടുതുറന്നുവിട്ടത്. ഇതോടെ, കടുവയെ പിടിച്ചെന്ന ആശ്വാസത്തിലിരുന്ന നാട്ടുകാര്‍ വീണ്ടും അങ്കലാപ്പിലായി. കടുവക്കുഞ്ഞിനെ തുറന്നുവിടാന്‍ കുങ്കിയാനകളെ എത്തിച്ചപ്പോള്‍ കുഞ്ഞിനെയെടുത്ത് അമ്മക്കടുവ അപ്രത്യക്ഷയായി കൂടുതല്‍തവണ കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മണ്ഡകവയല്‍ പ്രദേശത്താണ് കൂട് സ്ഥാപിച്ചിരുന്നത്. രാവിലെ കടുവ കുടുങ്ങിയെന്നറിഞ്ഞതോടെ വലിയ സമാധാനത്തിലായിരുന്നു ജനം. എന്നാല്‍ വനപാലകര്‍ എത്തി പരിശോധിച്ചപ്പോഴാണ് കടുവക്കുഞ്ഞാണ് കൂട്ടിലായതെന്ന് മനസ്സിലായത്. നാലുമാസം പ്രായമായ കുഞ്ഞായതിനാല്‍ പിടികൂടാന്‍ നിയമം അനുവദിക്കാത്തതിനാലാണ് അതിനെ കൂടുതുറന്നുവിട്ടത്. നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയെങ്കിലും ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ചനടത്തിയ ശേഷമാണ് കൂടിന് സമീപത്തുതന്നെ തുറന്നുവിടാന്‍ ധാരണയായത്. മൈലമ്പാടി മണ്ഡകവയലില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവക്കുട്ടി പെട്ടതറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാരോട് ജനപ്രതിനിധികള്‍ സംസാരിക്കുന്നു കുഞ്ഞിനെ ഇവിടെനിന്ന് മാറ്റുന്നത് ദുഷ്‌കരവും തള്ളക്കടുവ ആക്രമിക്കാന്‍ സാധ്യതയുള്ളതുകൊണ്ടുമാണ് തുറന്നുവിട്ടത്. കുങ്കിയാനകളുടെയും മണ്ണുമാന്തിയന്ത്രത്തിന്റെയും സഹായത്തോടെ ഉച്ചയ്ക്ക് ഒരുമണിയോടെ തുറന്നുവിട്ട ഉടനെ അമ്മക്കടുവ കുട്ടിയുമായി രക്ഷപ്പെട്ടു. പ്രദേശവാസികള്‍ക്ക് നല്‍കിയ ഉറപ്പുപ്രകാരം സ്ഥിരം വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവയെ പിടികൂടുന്നതിനായി രണ്ടാമതൊരു കൂടുവെച്ചു. കഴിഞ്ഞദിവസം കടുവസാന്നിധ്യം സ്ഥിരീകരിച്ച പത്മ എസ്റ്റേറ്റിലാണ് രണ്ടാമത്തെ കൂടുവെച്ചത്. തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രദേശത്തെ അടിക്കാടുകള്‍ വെട്ടിമാറ്റാനും തീരുമാനമായി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. ആദ്യം ആശ്വാസം, പിന്നെയും അങ്കലാപ്പ് രണ്ടുമാസത്തോളമായി തങ്ങളുടെ ഉറക്കംകെടുത്തുന്ന കടുവ കൂട്ടിലായെന്ന ആശ്വാസവാര്‍ത്തകേട്ടാണ് മൈലമ്പാടി, പുല്ലുമല, സി.സി. മണ്ഡകവയല്‍ പ്രദേശത്തെ ജനങ്ങളുണര്‍ന്നത്. പക്ഷേ, ആശ്വാസം ആശങ്കയ്ക്ക് വഴിമാറാന്‍ ഏറെനേരമെടുത്തില്ല. കുട്ടിക്കടുവയാണ് പെട്ടതെന്നു തിരിച്ചറിഞ്ഞതോടെ വീണ്ടും അങ്കലാപ്പായി. ഒന്നിലധികം കടുവകള്‍ പ്രദേശത്തുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക. കുഞ്ഞുങ്ങള്‍ ഒപ്പമുള്ളതിനാല്‍ കൂടുതല്‍ അപകടകാരിയായ കടുവയെയും ഇനി പേടിക്കണം. സ്ഥിരമായി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതിനാല്‍ എത്രയുംവേഗം ഇവയെ പിടികൂടണമെന്നാണ് ജനം ആവശ്യപ്പെടുന്നത്. വലിയ ആശ്വാസത്തോടെ രാവിലെമുതല്‍ മണ്ഡകവയലില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ നിരാശയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....